< Back
Kerala

എം.കെ ഭാസ്‌കരന്‍, പി.കെ പ്രവീണ്‍, പി.കെ അനില്‍കുമാര്‍
Kerala
ആർജെഡി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; വടകരയിൽ എം.കെ ഭാസ്‌കരൻ, കൂത്തുപറമ്പില്‍ പി.കെ പ്രവീണ്‍, കല്‍പറ്റയില്‍ അനിൽ കുമാർ
|18 March 2026 12:21 PM IST
കൂത്തുപറമ്പിൽ നിലവിലെ എംഎൽഎ കെ.പി. മോഹനന്റെ സഹോദരപുത്രനാണ് പി.കെ.പ്രവീൺ.
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആർജെഡി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
വടകരയിൽ എം.കെ ഭാസ്‌കരനും കൂത്തുപറമ്പിൽ പി.കെ പ്രവീണും കല്പറ്റയിൽ പി.കെ അനിൽ കുമാറും മത്സരിക്കും. ആർജെഡി സംസ്ഥാന അധ്യക്ഷൻ എം.വി.ശ്രേയാംസ് കുമാറാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.
വയനാട് ഡിസിസി സെക്രട്ടറിയും ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന അനിൽകുമാർ അഞ്ച് വർഷം മുൻപാണ് കോൺഗ്രസ് വിട്ട് ആർ.ജെ.ഡിയിൽ ചേർന്നത്. പാർട്ടി സംസ്ഥാന അധ്യക്ഷൻ എം.വി.ശ്രേയാംസ് കുമാർ കഴിഞ്ഞ അഞ്ചു തവണയായി മത്സരിച്ച മണ്ഡലാണ് കല്‍പറ്റ.
കൂത്തുപറമ്പിൽ നിലവിലെ എംഎൽഎ കെ.പി. മോഹനന്റെ സഹോദരപുത്രനാണ് പി.കെ.പ്രവീൺ. നിലവിലെ കേരള ഓട്ടോമൊബൈൽ ലിമിറ്റഡ് ഡയറക്ടറാണ്. ആർ.ജെ.ഡി ജില്ലാ പ്രസിഡന്റാണ് എം.കെ.ഭാസ്‌കരൻ.