< Back
Kerala
ആര്‍ജെഡിയിലെ തര്‍ക്കം;  രാജി സന്നദ്ധത അറിയിച്ച് എം. വി ശ്രേയാംസ് കുമാര്‍
Kerala

ആര്‍ജെഡിയിലെ തര്‍ക്കം;  രാജി സന്നദ്ധത അറിയിച്ച് എം. വി ശ്രേയാംസ് കുമാര്‍

Web Desk
|
9 Feb 2026 1:36 PM IST

കോഴിക്കോട് വെച്ച് നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് രാജി സന്നദ്ധത അറിയിച്ചത്

കോഴിക്കോട്: മുന്നണി മാറ്റത്തെ ചൊല്ലി ആർജെഡിയിൽ തർക്കം. സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി സന്നദ്ധത അറിയിച്ച് എം. വി ശ്രേയാംസ് കുമാര്‍. കോഴിക്കോട് വെച്ച് നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് രാജി സന്നദ്ധത അറിയിച്ചത്. യോഗത്തിൽ മുന്നണി വിടണമെന്ന ആവശ്യം ചില ജില്ലാ കമ്മിറ്റികൾ ഉന്നയിച്ചു. എന്നാൽ മുന്നണി മാറ്റത്തെ മുൻ മന്ത്രി കെ.പി മോഹനൻ ഉൾപ്പെടെയുള്ളവർ എതിർത്തു. തർക്കത്തിനിടയിലാണ് രാജി സന്നദ്ധത അറിയിച്ചത്.

മുന്നണി വിടണമെന്ന കടുത്ത നിലപാടിലാണ് ഒരു വിഭാഗം നേതാക്കൾ. തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥികളെ തോൽപ്പിക്കാൻ സിപിഎം ശ്രമിച്ചുവെന്നാണ് ഇവരുടെ വാദം. എൽഡിഎഫിൽ തന്നെ തുടരണമെന്ന ആവശ്യമാണ് സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിക്കുന്ന പരിഗണന മുൻനിർത്തി മുന്നണി വിടുന്ന കാര്യത്തിൽ തീരുമാനമെടുക്കാനാണ് ആര്‍ജെഡിയുടെ നീക്കം.

Similar Posts