< Back
Kerala

Kerala
ആർ.എൽ.വി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസ്; സത്യഭാമക്ക് മുൻകൂർ ജാമ്യമില്ല
|10 Jun 2024 2:58 PM IST
ഒരാഴ്ചക്കുള്ളിൽ കോടതിയിൽ കീഴടങ്ങണം
കൊച്ചി: ആർ.എൽ.വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസിൽ നർത്തകി സത്യഭാമക്ക് മുൻകൂർ ജാമ്യമില്ല. ഒരാഴ്ചക്കുള്ളിൽ തിരുവനന്തപുരം എസ്.സി,എസ്.ടി കോടതിയിൽ കീഴടങ്ങണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. അന്നേ ദിവസം സത്യഭാമയുടെ ജാമ്യഹരജി എസ്.സി,എസ്.ടി കോടതി പരിഗണിക്കണമെന്നും നിർദേശം നൽകി.
സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സത്യഭാമ ആർ.എൽ.വി രാമകൃഷ്ണനെ അധിക്ഷേപിച്ചത്. ഇത് ഏറെ വിവാദമാകുകയും തുടര്‍ന്ന് രാമകൃഷ്ണന്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
