< Back
Kerala

Kerala
വടകര അഴിയൂരിൽ ആർ.എം.പി.ഐ-സി.പി.എം സംഘർഷം; രണ്ടുപേർക്ക് പരിക്ക്
|14 April 2024 9:38 AM IST
രണ്ട് ആർ.എം.പി.ഐ പ്രവർത്തകർക്കാണു പരിക്കേറ്റത്
കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അഴിയൂരിൽ ആർ.എം.പി.ഐ-സി.പി.എം പ്രവർത്തകർ തമ്മിൽ സംഘർഷം. ആക്രമണത്തിൽ രണ്ട് ആർ.എം.പി.ഐ പ്രവർത്തകർക്ക് പരിക്കേറ്റു. ഡി.വൈ.എഫ്.ഐ-സി.പി.എം പ്രവർത്തകർ സംഘടിച്ചെത്തി ആക്രമിക്കുകയായിരുന്നുവെന്ന് ആർ.എം.പി.ഐ നേതാക്കൾ ആരോപിച്ചു.
റവല്യുഷനറി യൂത്ത് ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി അംഗം റോഷിൻ, മേഖലാ കമ്മിറ്റി അംഗം രതുൻ എന്നിവർക്കാണ് പരിക്കേറ്റത്. ഒരാളുടെ തലയ്ക്കാണ് പരിക്കുള്ളത്. ഇവർ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പോസ്റ്റർ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്.
സംഭവത്തിൽ എട്ടുപേർക്കെതിരെ ചോമ്പാല പൊലീസ് കേസെടുത്തു.
Summary: Clash between RMPI-CPM workers in Azhiyur near Vatakara. Two RMPI workers were injured in the attack