< Back
Kerala

Kerala
കുളിരാമുട്ടിയിലെ വാഹനാപകടം: മരിച്ചവരുടെ എണ്ണം മൂന്നായി
|21 Jun 2024 3:39 PM IST
രണ്ടു പേർക്കൂടി ചികിത്സയിൽ കഴിയുന്നു
കോഴിക്കോട്: കൂടരഞ്ഞി കുളിരാമുട്ടിയിലെ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ഇന്ന് രാവിലെ കുളിരാമുട്ടിയിൽ നിന്നും പൂവാറാംത്തോട്ടിലേക്കു പോവുകയായിരുന്ന പിക്കപ്പ് വാൻ ബ്രേക്ക് നഷ്ടമായതിനെ തുടർന്ന് അടുത്തുള്ള പലചരക്ക് കടയിലേക്ക് ഇടിച്ചുക്കയറുകയായിരുന്നു.
കടയിലേക്ക് സാധനങ്ങൾ വന്ന രണ്ടു പേർ നേരത്തേ മരിച്ചിരുന്നു. പിക്കപ്പ് വാനിലുണ്ടായിരുന്ന തേക്കുംകുറ്റി സ്വദേശി മുഹമ്മദ് റാഫിയാണ് മരിച്ചത്. ഇതോടെയാണ് മരണം മൂന്നായത്. അപകടത്തിൽ പരിക്കേറ്റ രണ്ടു പേർക്കൂടി ചികിത്സയിൽ കഴിയുകയാണ്. ഇതിൽ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.