< Back
Kerala
ഇളങ്കോ നഗര്‍; തൃശൂരിൽ ഗുണ്ടകളെ ഒതുക്കിയ പൊലീസ്   കമ്മീഷണറുടെ പേര് റോഡിന് നല്‍കി നാട്ടുകാർ
Kerala

'ഇളങ്കോ നഗര്‍'; തൃശൂരിൽ ഗുണ്ടകളെ ഒതുക്കിയ പൊലീസ് കമ്മീഷണറുടെ പേര് റോഡിന് നല്‍കി നാട്ടുകാർ

Web Desk
|
6 July 2025 10:33 AM IST

ആറംഗ ഗുണ്ടാസംഘത്തെ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്ത ശേഷമുള്ള കമ്മീഷണർ ഇളങ്കോയുടെ പ്രതികരണം വൈറലായിരുന്നു

തൃശൂർ: നെല്ലങ്കരയിൽ സിറ്റി പൊലീസ് കമ്മീഷണർ ഇളങ്കോയുടെ പേരിൽ റോഡ്. പൊലീസും ഗുണ്ടകളും തമ്മിലുള്ള തർക്കത്തിലെ പൊലീസ് നടപടിയെ തുടർന്നാണ് റോഡിന് 'ഇളങ്കോ നഗർ' എന്ന പേര് നൽകിയത്. അനുമതിയില്ലാതെ വെച്ചതിനാൽ ബോർഡ്‌ പൊലീസ് എടുത്തുമാറ്റി.

ആറംഗ ഗുണ്ടാസംഘത്തെ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്ത ശേഷമുള്ള കമ്മീഷണർ ഇളങ്കോയുടെ പ്രതികരണം വൈറലായിരുന്നു. 'ഗുണ്ടകൾ ഗുണ്ടകളെപ്പോലെ പ്രവർത്തിച്ചു, പൊലീസ് പൊലീസിനെ പോലെ പ്രവർത്തിച്ചു' എന്നായിരുന്നു ആ പ്രതികരണം.

കഴിഞ്ഞ ആഴ്ചയാണ് ഗുണ്ടകളെ പൊലീസ് പിടികൂടിയത്. നെല്ലങ്കരയില്‍ വെച്ച് ഗുണ്ടകള്‍ പാര്‍ട്ടി നടത്തുന്ന വിവരമറിഞ്ഞെത്തിയ പൊലീസിനെയും പൊലീസ് വാഹനങ്ങളെയും വടിവാളടക്കമുപയോഗിച്ച് ആക്രമിച്ചിരുന്നു. തുടര്‍ന്നാണ് പൊലീസ് ഗുണ്ടകളെ പിടികൂടിയത്.


Similar Posts