< Back
Kerala
കോഴിക്കോട് ക്ഷേത്രത്തിലെ കവർച്ച;  പ്രതി പിടിയിൽ

Photo| MediaOne

Kerala

കോഴിക്കോട് ക്ഷേത്രത്തിലെ കവർച്ച; പ്രതി പിടിയിൽ

Web Desk
|
15 Oct 2025 6:42 PM IST

2022ലും പ്രതി ഇതേ ക്ഷേത്രത്തിൽ കവർച്ച നടത്തിയിരുന്നു

കോഴിക്കോട്: കോഴിക്കോട് ക്ഷേത്രത്തിൽ കവർച്ച നടത്തിയ പ്രതി പിടിയിലായി. കൊടുവള്ളി വാവാട് തെയ്യത്തിൻ കാവ് ഭഗവതി ക്ഷേത്രത്തിൽ കവർച്ച നടത്തിയ പ്രതിയാണ് പിടിയിലായത്. വയനാട് പടിഞ്ഞാറത്തറ കുപ്പാടിത്തറ സ്വദേശി ഇജ്ലിനെയാണ് മീനങ്ങാടി പോലീസ് പിടികൂടിയത്.

നിരവധി കവർച്ച കേസിൽ പ്രതിയായ ഇജ്ലാൽ വയനാട്ടിൽ നടന്ന മോഷണക്കേസിൽ മീനങ്ങാടി പോലീസിൻ്റെ പിടിയിലായി ചോദ്യം ചെയ്യലിനിടെയാണ് വാവാട് അമ്പലത്തിൽ മോഷണം നടത്തിയ വിവരം പുറത്ത് പറഞ്ഞത്. കഴിഞ്ഞ നാലാം തിയതി രാത്രിയാണ് ക്ഷേത്ര ഓഫീസിലെ ഷെൽഫിൽ സൂക്ഷിച്ച 20,000 രൂപയും, 10 ഗ്രാം സ്വർണവും കാണാതെ പോയത്. 2022 ലും പ്രതി ഇതേ ക്ഷേത്രത്തിൽ കവർച്ച നടത്തിയിരുന്നു.

Similar Posts