< Back
Kerala

Kerala
എം.ടിയുടെ വീട്ടിലെ കവർച്ച; പാചകക്കാരിയും ബന്ധുവും കസ്റ്റഡിയിൽ
|6 Oct 2024 11:01 AM IST
നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്ത ഇരുവരെയും ചോദ്യം ചെയ്യുകയാണ്
കോഴിക്കോട്: എം.ടി വാസുദേവൻ നായരുടെ വീട്ടിലെ കവർച്ചയിൽ പാചകക്കാരി, ബന്ധുവായ യുവാവ് എന്നിവർ പൊലീസ് കസ്റ്റഡിയിൽ. നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്ത ഇരുവരെയും ചോദ്യം ചെയ്യുകയാണ്.15 ലക്ഷം രൂപയോളം വിലവരുന്ന 26 പവൻ ആഭരണങ്ങളാണ് കഴിഞ്ഞയാഴ്ച മോഷണം പോയത്.
ആഭരണങ്ങൾ ബാങ്ക് ലോക്കറിലേക്ക് മാറ്റാനായി നോക്കുമ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. എംടിയും കുടുംബവും വീട്ടിലില്ലാത്ത സമയം നോക്കിയാണ് മോഷണം നടന്നതെന്ന് പൊലീസ് പറഞ്ഞു. ആഭരണങ്ങൾ പുതിയ ലോക്കറിലേക്ക് മാറ്റുന്നതിനായാണ് ബാങ്കിൽ നിന്നെടുത്ത് വീട്ടിൽ സൂക്ഷിച്ചത്.