< Back
Kerala

Kerala
കണ്ണൂർ വളപട്ടണത്തെ കവർച്ച; പ്രതി കസ്റ്റഡിയിൽ
|2 Dec 2024 6:27 AM IST
കഴിഞ്ഞ മാസം 20നായിരുന്നു ഒരു കോടി രൂപയും മൂന്നൂറ് പവനും മോഷണം പോയത്
കണ്ണൂർ: വളപട്ടണത്തെ വൻ കവർച്ച കേസിലെ പ്രതി കസ്റ്റഡിയിൽ. അയൽവാസിയായ ലിജീഷ് ആണ് പിടിയിലായത്. കഴിഞ്ഞ മാസം 20നായിരുന്നു വ്യാപാരിയായ അഷ്‌റഫിന്റെ വീട്ടിൽ നിന്ന് ഒരു കോടി രൂപയും മൂന്നൂറ് പവനും മോഷണം പോയത്.
അഷ്റഫിൻ്റെ വീടുമായി അടുത്ത ബന്ധമുള്ള ആളായിരിക്കും മോഷണത്തിന് പിന്നിലെന്ന് പൊലീസ് നിഗമനത്തിലെത്തിയിരുന്നു. മോഷണം നടന്ന ദിവസവും തലേന്നും ലിജീഷ് അഷ്റഫിൻ്റെ വീട്ടിലെത്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത പ്രതിയുടെ വീട്ടിൽ നിന്ന് മോഷണവസ്തുക്കൾ കണ്ടെടുത്തു.
പ്രതി ലിജീഷ് വെൽഡിങ് തൊഴിലാളിയാണ്. തൊഴിൽ വൈദഗ്ധ്യം പ്രയോജനപ്പെടുത്തിയാണ് ലോക്കർ തകർത്തത്. വീട്ടിലെ കട്ടിലിനടിയിൽ സ്വയം നിർമിച്ച ലോക്കറിലാണ് മോഷണമുതൽ സൂക്ഷിച്ചത്. പണവും, 267 പവൻ സ്വർണവും പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു.