< Back
Kerala

Kerala
വൃദ്ധയെ കെട്ടിയിട്ട് സ്വർണം കവർന്ന കേസ്; പ്രതികൾ പിടിയിൽ
|9 May 2024 7:42 PM IST
മോഷണം നടന്ന് 24 മണിക്കൂറിനുള്ളിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്
മലപ്പുറം: പൊന്നാനിയിൽ വൃദ്ധയെ കെട്ടിയിട്ട് സ്വർണം കവർന്ന കേസിലെ പ്രതികൾ പിടിയിൽ. പൊന്നാനി ഓംത്രിക്കാവ് സ്വദേശികളായ ദിനീഷ്, പ്രീതി എന്നിവരാണ് അറസ്റ്റിലായത്. മോഷണം നടന്ന് 24 മണിക്കൂറിനുള്ളിലാണ് പൊലീസ് പ്രതികളെ പിടികൂടുന്നത്. പൊന്നാനി ഐശ്വര്യ തീയറ്ററിനടുത്ത് താമസിക്കുന്ന രാധയെ അക്രമിച്ചാണ് ഇവർ സ്വർണം കവർന്നത്. പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ മോഷ്ടാവ് രാധയുടെ വായിൽ ടേപ് ഒട്ടിച്ച് കൈയ്യും കാലും കെട്ടിയിട്ടാണ് മോഷണം നടത്തിയത്. രണ്ട് വളയും കമ്മലും മാലയുമുൾപ്പടെ നാല് പവന്റെ സ്വർണമാണ് കവർന്നത്. മോഷണത്തിനിടയിൽ പരിക്കേറ്റ രാധയെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.