< Back
Kerala
തിരുവനന്തപുരം വെള്ളറടയിൽ പാറ ഖനനം; അനുമതി സ്റ്റേ ചെയ്‌ത്‌ ഹൈക്കോടതി
Kerala

തിരുവനന്തപുരം വെള്ളറടയിൽ പാറ ഖനനം; അനുമതി സ്റ്റേ ചെയ്‌ത്‌ ഹൈക്കോടതി

Web Desk
|
2 Sept 2022 6:50 PM IST

സമുദ്ര നിരപ്പിൽ നിന്ന് 500 അടിയോളം ഉയരത്തിലുള്ള പശ്ചിമ ഘട്ടത്തിന്‍റെ ഭാഗമായ ഇവിടെ നടക്കുന്ന ഖനനം തടയണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജിയിലാണ് ഉത്തരവ്

തിരുവനന്തപുരം: വെള്ളറടയിൽ സഹ്യപർവതത്തിന്റെ ചെരുവിലുള്ള കൂനിച്ചി കൊണ്ടകെട്ടി മലയിലെ പാറ ഖനനത്തിനുള്ള അനുമതി ഹൈകോടതി സ്റ്റേ ചെയ്തു. സമുദ്ര നിരപ്പിൽ നിന്ന് 500 അടിയോളം ഉയരത്തിലുള്ള പശ്ചിമ ഘട്ടത്തിന്‍റെ ഭാഗമായ ഇവിടെ നടക്കുന്ന ഖനനം തടയണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജിയിലാണ് ജസ്റ്റിസ് പി. വി കുഞ്ഞികൃഷ്ണന്‍റെ ഉത്തരവ്. അനുമതിയോടെയാണ് ഖനനം നടക്കുന്നതെങ്കിലും കേരള ലാന്‍റ് അസൈൻമെന്‍റ് ആക്ട് പ്രകാരം ഈ ഭൂമി കൃഷിക്ക് വേണ്ടി പതിച്ച് നൽകിയതാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യമായതായി വിലയിരുത്തിയാണ് കോടതി സ്റ്റേ അനുവദിച്ചത്.

Similar Posts