< Back
Kerala
വയനാട് മീനങ്ങാടിയിൽ ഒന്നരക്കോടി രൂപയുടെ കുഴൽപ്പണം പിടികൂടി

Photo | MediaOne

Kerala

വയനാട് മീനങ്ങാടിയിൽ ഒന്നരക്കോടി രൂപയുടെ കുഴൽപ്പണം പിടികൂടി

Web Desk
|
2 Nov 2025 3:11 PM IST

മലപ്പുറം വള്ളിക്കുന്ന് സ്വദേശി അബ്ദുറസാഖ് പിടിയിൽ

കൽപ്പറ്റ: വയനാട് മീനങ്ങാടിയിൽ ഒന്നരക്കോടി രൂപയുടെ കുഴൽപ്പണം പിടികൂടി. മലപ്പുറം വള്ളിക്കുന്ന് സ്വദേശി അബ്ദുറസാഖ് ആണ് പണവുമായി പിടിയിലായത്. ബംഗളൂരുവിൽ നിന്ന് കോഴിക്കോടേക്ക് കടത്തുന്നതിനിടയിലാണ് പണം എക്സൈസ് പിടികൂടിയത്.

ബംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്കുള്ള കർണാടക ട്രാൻസ്പോർട്ട് കോർപറേഷൻ്റെ സ്ലീപ്പർ ബസിലെ യാത്രക്കാരനായിരുന്നു റസാഖ്. ഇന്ന് പുലർച്ചെ മൂന്നിനാണ് ബസ് മീനങ്ങാടിയിൽ എത്തിയത്. ബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.കെ സുനിലിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പണം പിടികൂടിയത്.

Similar Posts