< Back
Kerala

Kerala
റെയ്ഡിൽ പിടിച്ചെടുത്ത 47 ലക്ഷം രൂപ കെ.എം ഷാജിക്ക് തിരികെനൽകണം: ഹൈക്കോടതി
|10 Oct 2023 2:25 PM IST
കഴിഞ്ഞ വർഷം ഷാജിയുടെ അഴീക്കോട്ടെ വസതിയിൽ നടത്തിയ റെയ്ഡിലാണ് 47,35,000 രൂപ പിടിച്ചെടുത്തത്.
കൊച്ചി: കെ.എം ഷാജിയുടെ വീട്ടിൽനിന്ന് പണം പിടിച്ചെടുത്തതിൽ വിജിലൻസിന് തിരിച്ചടി. ഷാജിയുടെ വീട്ടിൽനിന്ന് പിടിച്ചെടുത്ത 47,35,000 രൂപ തിരികെനൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പണം തിരികെനൽകണമെന്ന് ആവശ്യപ്പെട്ട് കെ.എം ഷാജി സമർപ്പിച്ച ഹരജിയിലാണ് ഉത്തരവ്. ബാങ്ക് ഗ്യാരണ്ടിയുടെ പുറത്ത് പണം വിട്ടുനൽകാനാണ് ഉത്തരവ്.
കഴിഞ്ഞ വർഷം ഷാജിയുടെ അഴീക്കോട്ടെ വസതിയിൽ നടന്ന റെയ്ഡിലാണ് പണം പിടിച്ചെടുത്തത്. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി പിരിച്ച പണമാണ് വിജിലൻസ് കൊണ്ടുപോയതെന്നാണ് ഷാജിയുടെ വാദം. പണം വിട്ടു നൽകണമെന്ന ഷാജിയുടെ ആവശ്യം നേരത്തെ കോഴിക്കോട് വിജിലൻസ് കോടതി തള്ളിയിരുന്നു.