< Back
Kerala
RSP in deep crisis as factions clash over Eravipuram seat
Kerala

ഇരവിപുരത്തെ ആർഎസ്പി സ്ഥാനാര്‍ഥിയെ ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ കണ്ടെത്താനായില്ല

Web Desk
|
26 Feb 2026 8:32 PM IST

അന്തിമതീരുമാനം നാളെ കൊല്ലത്ത് ചേരുന്ന സംസ്ഥാന നേതൃയോഗങ്ങളിലുണ്ടാകും

കൊല്ലം: ഇരവിപുരത്തെ ആർഎസ്പി സ്ഥാനാര്‍ഥിയെ ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ കണ്ടെത്താനായില്ല. എം.എസ് ഗോപകുമാര്‍, കാര്‍ത്തിക് പ്രേമചന്ദ്രന്‍ എന്നിവരുടെ പേരുകള്‍ സംസ്ഥാന സെക്രട്ടേറിയേറ്റിന് വിട്ടു.

പ്രവര്‍ത്തന പരമ്പര്യമുള്ളവരെ മല്‍സരിപ്പിക്കണമെന്ന് ഭൂരിപക്ഷം അംഗങ്ങളും പറഞ്ഞു. അന്തിമതീരുമാനം നാളെ കൊല്ലത്ത് ചേരുന്ന സംസ്ഥാന നേതൃയോഗങ്ങളിലുണ്ടാകും.

ഇരവിപുരം സീറ്റിൽ യുഡിഎഫ് സ്ഥാനാർഥിയായി കൊല്ലം എംപി എൻ.കെ പ്രേമചന്ദ്രന്‍റെ മകൻ കാർത്തിക് പ്രേമചന്ദ്രനെ മത്സരിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ്‌ ആവശ്യപ്പെട്ടിരുന്നു. കാർത്തിക് മത്സരിച്ചാൽ മണ്ഡലത്തിൽ വിജയ സാധ്യതയെന്ന് ഇരവിപുരം നിയോജക മണ്ഡലം കമ്മിറ്റി. സീറ്റ്‌ കോൺഗ്രസ്‌ തിരികെ എടുത്തില്ലെങ്കിൽ യുവ സ്ഥാനാർഥിയെ തന്നെ മത്സരിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് പ്രമേയവും പാസാക്കി.


Similar Posts