
ഇരവിപുരം സീറ്റിനെച്ചൊല്ലി ചേരിതിരിഞ്ഞ് തര്‍ക്കം; ആര്‍എസ്പിയില്‍ കടുത്ത പ്രതിസന്ധി
|സംസ്ഥാന സെക്രട്ടറിയേറ്റില്‍ കാര്‍ത്തിക് പ്രേമചന്ദ്രന് കൂടുതല്‍ പേരുടെ പിന്തുണ
കൊല്ലം: ഇരവിപുരം സീറ്റിനെച്ചൊല്ലി ആര്‍എസ്പിയില്‍ ചേരിതിരിഞ്ഞ് തര്‍ക്കം. സംസ്ഥാന സെക്രട്ടറിയേറ്റില്‍ കാര്‍ത്തിക് പ്രേമചന്ദ്രന് കൂടുതല്‍ പേരുടെ പിന്തുണ ലഭിച്ചു. കാര്‍ത്തിക്കിനെ സ്ഥാനാര്‍ഥിയാക്കാന്‍ ഒരിക്കലും അനുവദിക്കില്ലെന്നാണ് ഷിബു ബേബി ജോണ്‍ പക്ഷം പറയുന്നത്. സമവായ സ്ഥാനാര്‍ഥിയായി അഡ്വ. വിഷ്ണു മോഹനന്റെ പേരും പരിഗണനയിലുണ്ട്.
എന്‍.കെ പ്രേമചന്ദ്രന്റെ മകനായ കാര്‍ത്തിക് പ്രേമചന്ദ്രന്‍ പാര്‍ട്ടിയില്‍ സജീവമല്ലാത്തയാളാണെന്നും കെട്ടിയിറക്ക് സ്ഥാനാര്‍ഥിയെ അംഗീകരിക്കില്ലെന്നുമാണ് ഷിബു ബേബി ജോണ്‍ വിഭാഗത്തിന്റെ നിലപാട്. എ. അസീസ് അടക്കമുള്ളവര്‍ ഷിബുവിനൊപ്പം നില്‍ക്കുമ്പോള്‍ മറ്റൊരു വിഭാഗം പ്രേമചന്ദ്രന്‍ വിഭാഗത്തോടൊപ്പവുമുണ്ട്.
തര്‍ക്കം തുടരുമ്പോള്‍ ഇരവിപുരത്ത് സമവായ സ്ഥാനാര്‍ഥിയായി അഡ്വ. വിഷ്ണു മോഹനന്റെ പേരും പരിഗണനയിലുണ്ട്. ആര്‍വൈഎഫ് സംസ്ഥാന സെക്രട്ടറിയാണ് അഡ്വ. വിഷ്ണു മോഹന്‍. അതേസമയം, മറ്റിടങ്ങളിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ഏകദേശ ധാരണയായിട്ടുണ്ട്. ചവറയില്‍ ഷിബു ബേബി ജോണ്‍ മത്സരിക്കും. കുന്നത്തൂരില്‍ ഉല്ലാസ് കോവൂര്‍ മത്സരിക്കുമെന്നുമാണ് ധാരണ.