< Back
Kerala
ആർഎസ്എസ് നൂറാം വാർഷികാഘോഷം; ക്ഷണം നിഷേധിച്ച് ചീഫ് ജസ്റ്റിസ് ബി.ആർ ഗവായിയുടെ മാതാവ്

ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായും അമ്മ ഡോ. കമൽതായും|Photo|Awathevoice

Kerala

ആർഎസ്എസ് നൂറാം വാർഷികാഘോഷം; ക്ഷണം നിഷേധിച്ച് ചീഫ് ജസ്റ്റിസ് ബി.ആർ ഗവായിയുടെ മാതാവ്

Web Desk
|
29 Sept 2025 8:25 PM IST

ക്ഷണം സ്വീകരിച്ചു എന്നത് അടിസ്ഥാനരഹിതമായ വാർത്തയാണെന്ന് കമൽതായ് ഗവായ്

ന്യൂഡൽഹി: ആർഎസ്എസിന്റെ നൂറാം വാർഷികാഘോഷ പരിപാടിയുടെ ക്ഷണം നിഷേധിച്ച് ചീഫ് ജസ്റ്റിസ് ബി.ആർ ഗവായിയുടെ മാതാവ്. ക്ഷണം സ്വീകരിച്ചു എന്നത് അടിസ്ഥാനരഹിതമായ വാർത്തയാണെന്ന് കമൽതായ് ഗവായ് അറിയിച്ചു.

മനഃപൂർവ്വം തന്റെ പേര് ഇതിലേക്ക് വലിച്ചിഴക്കുകയാണെന്നും ആർഎസ്എസിന്റെ യാതൊരു പരിപാടിയിലും തനിക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്നും പങ്കെടുക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും കമൽതായ് ഗവായിയുടെ പ്രസ്താവനയിൽ പറയുന്നു. ക്ഷണിച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും താൻ അംബേദ്കർ അനുഭാവിയാണെന്നും കമൽതായ് വ്യക്തമാക്കി.

നൂറാം വാർഷികാഘോഷത്തിലും വിജയദശമി ആഘോഷത്തിലേക്കും കമൽതായ് ഗവായിക്ക് ക്ഷണം ലഭിച്ചതായി ബന്ധുക്കൾ നേരത്തെ സ്ഥിരീകരിച്ചിരുന്നു. അമരാവതിയിലെ കിരൺ നഗറിൽ ശ്രീമതി നർസമ്മ മഹാവിദ്യാലയ മൈതാനിയിൽ ഒക്ടോബർ അഞ്ചിന് നടക്കുന്ന പരിപാടിയിലേക്കാണ് ഡോ.കമൽതായ് ഗവായിയെ ക്ഷണിച്ചിരുന്നത്. ആർഎസ്എസിന്റെ അമരാവതി മഹാനഗർ യൂണിറ്റാണ് പരിപാടിയുടെ സംഘാടകർ.

Similar Posts