< Back
Kerala
ആര്‍എസ്എസ് വിദ്യാഭ്യാസ സമ്മേളനം: കേരളത്തിലെ 5 സര്‍വകലാശാലാ വിസിമാര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍
Kerala

ആര്‍എസ്എസ് വിദ്യാഭ്യാസ സമ്മേളനം: കേരളത്തിലെ 5 സര്‍വകലാശാലാ വിസിമാര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍

Web Desk
|
24 July 2025 7:35 PM IST

സമ്മേളനത്തില്‍ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് പങ്കെടുക്കും

കൊച്ചി: ആര്‍എസ്എസ്സിന്റെ വിദ്യാഭ്യാസ സമ്മേളനത്തില്‍ കേരളത്തിലെ അഞ്ച് സര്‍വകലാശാല വി.സി.മാര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍. കേരള,കാലിക്കറ്റ്, കണ്ണൂര്‍, സെന്‍ട്രല്‍, കുഫോസ്, വി.സിമാര്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. സമ്മേളനത്തില്‍ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് പങ്കെടുക്കും.

സര്‍വകലാശാലകളെ കാവിവല്‍ക്കരിക്കാനുള്ള ശ്രമം ആര്‍എസ്എസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട് എന്ന വിമര്‍ശനം വ്യാപകമായി നേരത്തെ ഉയര്‍ന്നിരുന്നു. ഈ വിവാദങ്ങള്‍ നിലനില്‍ക്കെയാണ് പ്രഖ്യാപനം. വിദ്യാഭ്യാസ വികാസ കേന്ദ്രത്തിന്റെ പേരിലാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.

നാളെ മുതല്‍ നാല് ദിവസമാണ് കൊച്ചിയില്‍ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് സമ്മേളനം. എന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ കീഴിലല്ലാത്ത് ഇത്തരം സംഘടന നടത്തുന്ന ഇത്തരം സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ട് എന്ന് ചില വിസിമാര്‍ അറിയിച്ചതായും വിവരമുണ്ട്.

Related Tags :
Similar Posts