< Back
Kerala
പാലക്കാട്ട് സുവിശേഷയോഗം തടഞ്ഞ് ആർ.എസ്.എസ്
Kerala

പാലക്കാട്ട് സുവിശേഷയോഗം തടഞ്ഞ് ആർ.എസ്.എസ്

Web Desk
|
16 Oct 2022 6:11 PM IST

പാലക്കാട് പല്ലശ്ശനയിലാണ് സംഭവം

പാലക്കാട്: സുവിശേഷയോഗം നടത്തിയ ക്രിസ്ത്യൻ വിശ്വാസികൾക്കുനേരെ ആർ.എസ്.എസ് അതിക്രമം. പാലക്കാട് പല്ലശ്ശനയിലാണ് സംഭവം. യോഗം തടഞ്ഞ ശേഷം പുരോഹിതന്മാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്.

പൊലീസ് അനുമതിയോടെ നടത്തിയ പരിപാടിയാണെന്ന് പരിപാടിക്കെത്തിയ പുരോഹിതന്മാർ പറഞ്ഞു. മൈക്ക് ഉപയോഗിക്കാനുള്ള അനുമതിയടക്കം ലഭിച്ചിട്ടുണ്ട്. തെറ്റായി ഒന്നും പ്രസംഗിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടില്ല. ഇവിടെ പ്രശ്‌നമുണ്ടാക്കാൻ വന്നതല്ല. എന്നാൽ, നിയമം കൈയിലെടുത്ത് സംഘം തടയുകയായിരുന്നുവെന്നും ഇവർ പറഞ്ഞു.

പല്ലശ്ശന പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിപാടി നടന്നിട്ടുണ്ട്. പൊലീസ് അനുമതിയോടെയാണ് എല്ലാം നടന്നതെന്നും പുരോഹിതർ പറഞ്ഞു. എന്നാൽ, പൊലീസിനെ വിളിച്ചിട്ടുണ്ട്, അവർ വന്നിട്ടു മതി സുവിശേഷമെന്നായിരുന്നു അക്രമിസംഘത്തിന്റെ പ്രതികരണം. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭിച്ചിട്ടില്ല.

Summary: RSS group blocked the evangelistic meeting in Pallassana, Palakkad

Similar Posts