< Back
Kerala
ഉന്നത വിദ്യാഭ്യാസ മേഖലയിലെ ആർഎസ്എസ് ഇടപെടൽ: പ്രതിരോധം തീർക്കാൻ സിപിഎം; കേരള വിദ്യാഭ്യാസ സമിതി പുനഃസംഘടിപ്പിച്ചു
Kerala

ഉന്നത വിദ്യാഭ്യാസ മേഖലയിലെ ആർഎസ്എസ് ഇടപെടൽ: പ്രതിരോധം തീർക്കാൻ സിപിഎം; കേരള വിദ്യാഭ്യാസ സമിതി പുനഃസംഘടിപ്പിച്ചു

Web Desk
|
15 July 2025 1:11 PM IST

ഗവർണറെ ഉപയോഗിച്ച് ബിജെപി നടത്തുന്ന കടന്നു കയറ്റം ചെറുക്കാൻ സമിതിക്ക് നിര്‍ദേശം

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിലെ ആർഎസ്എസ് ഇടപെടൽ പ്രതിരോധിക്കാൻ പുതിയ നീക്കവുമായി സിപിഎം. സിപിഎം നിയന്ത്രണത്തിലുള്ള കേരള വിദ്യാഭ്യാസ സമിതി പുനഃസംഘടിപ്പിച്ചു. ഗവർണറെ ഉപയോഗിച്ച് ബിജെപി നടത്തുന്ന കടന്നു കയറ്റം ചെറുക്കാൻ സമിതിക്ക് സിപിഎം നിർദേശം നൽകി.

സമിതി നൽകുന്ന നിർദേശങ്ങൾ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കാനാണ് തീരുമാനം. ഇതിനായി സമിതി കർമ്മപരിപാടി തയ്യാറാക്കും. ജില്ലാതലത്തിലും ഘടകങ്ങൾ രൂപീകരിക്കാൻ സിപിഎം കേരള വിദ്യാഭ്യാസ സമിതിക്ക് നിർദേശം നൽകി. ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല മുൻ വി.സി ഡോ. ധർമ്മരാജ് അടാട്ട്, എകെപിസിടിഎ മുൻ ജനറൽ സെക്രട്ടറി ഡോ. സി. പത്മനാഭൻ എന്നിവർക്കാണ് ചുമതല.

Similar Posts