< Back
Kerala
Rss Killed Gandhi says Rahul Mamkoottathil
Kerala

'ഗാന്ധിയെ കൊന്നത് ആർ.എസ്.എസ് തന്നെ'; ഇത് പറയുന്നതിന്റെ പേരിൽ എടുക്കുന്ന ഒരു കേസിലും ആശങ്കയില്ല: രാഹുൽ മാങ്കൂട്ടത്തിൽ

Web Desk
|
11 Feb 2024 9:08 PM IST

തനിക്ക് വക്കീൽ നോട്ടീസയച്ച ആർ.എസ്.എസ് നേതാവിന് വലിയ പ്രാധാന്യമൊന്നും കൊടുക്കുന്നില്ലെന്നും രാഹുൽ പറഞ്ഞു.

മലപ്പുറം: മഹാത്മാ ഗാന്ധിയെ കൊന്നത് ആർ.എസ്.എസ് ആണെന്ന് ആവർത്തിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. ഗാന്ധി രക്തസാക്ഷിദിനത്തിൽ രാഹുൽ നടത്തിയ പരാമർശത്തിന്റെ പേരിൽ ആർ.എസ്.എസ് കാര്യവാഹക് അദ്ദേഹത്തിനെതിരെ വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാഹുലിന്റെ പ്രതികരണം.

തനിക്ക് വക്കീൽ നോട്ടീസയച്ച ആർ.എസ്.എസ് നേതാവിന് വലിയ പ്രാധാന്യമൊന്നും കൊടുക്കുന്നില്ല. ഏത് വക്കീൽ നോട്ടീസയച്ചാലും ഗാന്ധിയെ കൊന്നത് ആർ.എസ്.എസ് തന്നെയാണെന്ന് ജനാധിപത്യ മൂല്യം പേറുന്ന മനുഷ്യർക്കറിയാം. ഇത് പറയുന്നതിന്റെ പേരിലെടുക്കുന്ന ഒരു കേസിലും ആശങ്കയില്ലെന്നും രാഹുൽ പറഞ്ഞു. മലപ്പുറത്ത് നടന്ന വിസ്ഡം കേരള യൂത്ത് കോൺഫറൻസ് സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Similar Posts