< Back
Kerala
പാലക്കാട് ആർഎസ്എസ് നേതാവിന്‌ വെട്ടേറ്റു; മേലാമുറി സ്വദേശി എസ്.കെ ശ്രീനിവാസനാണ് വെട്ടേറ്റത്
Kerala

പാലക്കാട് ആർഎസ്എസ് നേതാവിന്‌ വെട്ടേറ്റു; മേലാമുറി സ്വദേശി എസ്.കെ ശ്രീനിവാസനാണ് വെട്ടേറ്റത്

Web Desk
|
16 April 2022 1:38 PM IST

എസ്.കെ ശ്രീനിവാസനാണ് വെട്ടേറ്റത്.

പാലക്കാട്: മേലാമുറിയിൽ ആർഎസ്എസ് നേതാവിന്‌ വെട്ടേറ്റു. മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് എസ്.കെ ശ്രീനിവാസനാണ് വെട്ടേറ്റത്. പാലക്കാട് നഗരത്തിലെ പച്ചക്കറി മാർക്കറ്റിന് സമീപത്ത് വെച്ചാണ് ശ്രീനിവാസന് വെട്ടേറ്റിരിക്കുന്നത്. രാഷ്ട്രീയ കൊലപാതകമാണോ അല്ലെങ്കിൽ ഏതെങ്കിലും ബിസിനസ് പ്രശ്‌നങ്ങളാണോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ട് നേതാവ് വേട്ടേറ്റു മരിച്ചതിനെ തുടർന്ന് ജില്ലയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. ഇതിനിടയിലാണ് ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റിരിക്കുന്നത്.

ഇദ്ദേഹത്തെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോവാനാണ് ആദ്യം ശ്രമിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം വെട്ടേറ്റു മരിച്ച പോപ്പുലർ ഫ്രണ്ട് നേതാവിന്റെ പോസ്റ്റുമോർട്ടം പൂർത്തിയാക്കി മൃതദേഹം ഏറ്റുവാങ്ങാൻ നിരവധി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അവിടെയുള്ളതിനാൽ പാലക്കാട് നഗരത്തിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Related Tags :
Similar Posts