< Back
Kerala
RSS members should be jailed who responsible for Ananthus death Says Fraternity Movement

Photo| Special Arrangement

Kerala

അനന്തുവിന്റെ മരണത്തിന് കാരണക്കാരായ ആർഎസ്എസുകാരെ തുറങ്കലിലടയ്ക്കണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്

Web Desk
|
17 Oct 2025 8:29 AM IST

കേരളത്തിൽ മറ്റൊരു ജീവൻ കൂടി ആർ‌എസ്എസ് അപഹരിച്ചിരിക്കുന്നു.

കോട്ടയം: ആർഎസ്എസിനെതിരെ കുറിപ്പ് പോസ്റ്റ് ചെയ്ത് ആത്മഹത്യ ചെയ്ത അനന്തുവിൻ്റെ മരണത്തിന് കാരണക്കാരായ മുഴുവൻ ആർഎസ്എസുകാരെയും അറസ്റ്റ് ചെയ്ത് തുറങ്കലിലടയ്ക്കാൻ സർക്കാർ തയാറാകണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ.

കേരളത്തിൽ മറ്റൊരു ജീവൻ കൂടി ആർ‌എസ്എസ് അപഹരിച്ചിരിക്കുന്നു. ചെറുപ്പം മുതൽ അച്ഛനോടൊത്ത് ആർഎസ്എസ് പരിപാടികളിൽ പോയിരുന്ന തന്നെ നിധീഷ് നാരായണൻ എന്ന ആർഎസ്എസ് പ്രവർത്തകൻ ലൈംഗികമായി ഉപദ്രവിച്ചിരുന്നതായി അനന്തു തുറന്നുപറയുന്നുണ്ട്. ബ്രഹ്മചര്യത്തിന്റെയും ത്യാഗത്തിന്റെയും വീമ്പു പറയുന്ന ‌ആർഎസ്എസിനകത്ത് നടന്നുവരുന്ന മനുഷ്യത്വരഹിതമായ പീഡനങ്ങളും ലൈംഗിക ഉപദ്രവങ്ങളുമാണ് അനന്തുവിൻ്റെ വെളിപ്പെടുത്തലിലൂടെ പുറത്തുവരുന്നത്. ഏകദേശം മൂന്ന് വയസ് മുതൽ ഏറ്റുവാങ്ങിയ ലൈംഗിക ഉപദ്രവത്തെക്കുറിച്ചാണ് അനന്തു പറഞ്ഞത്.

ചെറിയ കുട്ടികൾ ഉൾപ്പെടെ ആർഎസ്എസ് ശാഖ പോലുള്ള പരിപാടികളിൽ പങ്കെടുക്കുന്നതായി ഇപ്പോൾ കാണുന്നുണ്ട്. രാഷ്ട്രീയമായി ഇവർ കുത്തിവയ്ക്കുന്ന വംശീയവിഷം പൊതുസമൂഹത്തിന് തിരിച്ചറിവുള്ളതാണ്. എന്നാൽ, അതിനകത്തു സംഭവിച്ചുകൊണ്ടിരിക്കുന്ന ഇത്തരം ദുഷ്ചെയ്തികളെ കൂടി നമ്മൾ തിരിച്ചറിയണം.

ചെറുപ്രായം മുതൽ മക്കളെ ആർഎസ്എസി‌ലേക്ക് അയയ്ക്കുന്ന രക്ഷിതാക്കൾക്ക് കൂടിയുള്ള മുന്നറിയിപ്പാണ് അനന്തുവിൻ്റെ അനുഭവങ്ങൾ. മുഴുവൻ ആർഎസ്എസ് സംവിധാനങ്ങൾക്കെതിരെയും വിശാലമായ അന്വേഷണത്തിന് സർക്കാർ ഉത്തരവിടണം. അനന്തുവിന്റെ ആത്മഹത്യക്ക് കാരണക്കാരായ മുഴുവൻ ആർഎസ്എസ് പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് തുറുങ്കിലടയ്ക്കാനും സർക്കാർ സന്നദ്ധമാകണമെന്നും നഈം ഗഫൂർ ആവശ്യപ്പെട്ടു.

Similar Posts