< Back
Kerala

Kerala
സംഘടനാ സെക്രട്ടറി സ്ഥാനത്ത് നിന്ന് കെ സുഭാഷിനെ നീക്കി ആർഎസ്എസ്
|19 July 2024 5:56 PM IST
ബി.ജെ.പി സംസ്ഥാന നേതൃത്വവുമായി ഏറെനാളായി സുഭാഷ് ഭിന്നതയിലായിരുന്നു
കൊച്ചി: ബി.ജെ.പി സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തുനിന്ന് കെ സുഭാഷിനെ ആർ.എസ്.എസ് നീക്കി. എറണാകുളത്ത് പ്രാന്ത സംഘ ചാലക് കെ.കെ ബാലറാമിന്റെ നേതൃത്വത്തിൽ ചേർന്ന ആർ.എസ്.എസ് യോഗത്തിലാണ് തീരുമാനം.
ബി.ജെ.പി സംസ്ഥാന നേതൃത്വവുമായി ഏറെനാളായി സുഭാഷ് ഭിന്നതയിലായിരുന്നു. കഴിഞ്ഞ മാസം നടന്ന സംസ്ഥാന നേതൃയോഗങ്ങളിൽ നിന്ന് സുഭാഷ് വിട്ടുനിന്നതിൽ നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ശോഭാ സുരേന്ദ്രനെ കേന്ദ്രനേതൃത്വം പരിഗണിക്കാത്തതിൽ സുഭാഷ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
സുരേഷ് ഗോപിക്ക് കാബിനറ്റ് പദവി നൽകാത്തതിലും സുഭാഷിന് എതിർപ്പുണ്ടായിരുന്നു. ഉത്തരകേരളത്തിന്റെ സഹസമ്പർക്ക പ്രമുഖ് പദവിയാണ് കെ സുഭാഷിന് പകരം നൽകിയത്.