< Back
Kerala

Kerala
നൂറിലേറെ സ്ത്രീകളുടെ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; കോഴിക്കോട്ട് ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ
|5 May 2023 6:44 PM IST
അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളുടെ ചിത്രങ്ങളാണ് പ്രതി നഗ്നചിത്രങ്ങൾക്കൊപ്പം പ്രചരിപ്പിച്ചത്
കോഴിക്കോട്: സ്ത്രീകളുടെ ഫോട്ടോ മോർഫ് ചെയ്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച കേസിൽ ആർ.എസ്.എസ് പ്രവർത്തകൻ പിടിയിൽ. കോഴിക്കോട് തിക്കോടി സ്വദേശി വിഷ്ണുസത്യനെയാണ് പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തത്.
നൂറിലേറെ സ്ത്രീകളുടെ ചിത്രങ്ങളാണ് പ്രതി നഗ്നചിത്രങ്ങൾക്കൊപ്പം ചേർത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. അടുത്ത ബന്ധുക്കളുടെയടക്കം ഫോട്ടോകൾ ഇയാൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കൂട്ടത്തിലുണ്ട്.
Summary: RSS worker arrested in Payyoli, Kozhikode, in case of morphing photos of women and spreading them through social media