< Back
Kerala
കോഴിക്കോട് സ്കൂളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ തൂങ്ങിമരിച്ചനിലയില്‍
Kerala

കോഴിക്കോട് സ്കൂളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ തൂങ്ങിമരിച്ചനിലയില്‍

Web Desk
|
2 Aug 2021 3:38 PM IST

വിവേകാനന്ദ വിദ്യാനികേതൻ സ്കൂളിലെ വരാന്തയിലാണ് മൃതദേഹം കണ്ടെത്തിയത്

കോഴിക്കോട് മുക്കം മണാശേരിയില്‍ ആർഎസ്എസ് പ്രവർത്തകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലയമ്മ സ്വദേശി ശങ്കരനുണ്ണിയാണ് മരിച്ചത്. വിവേകാനന്ദ വിദ്യാനികേതൻ സ്കൂളിലെ വരാന്തയിലാണ് മൃതദേഹം കണ്ടെത്തിയത്. പൂര്‍ണ്ണ ആര്‍.എസ്.എസ് യൂണിഫോമിലായിരുന്നു മരണ സമയത്ത് ശങ്കരനുണ്ണി.

ഇന്ന് ഉച്ചയോടെയാണ് പ്രദേശവാസികള്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.

Related Tags :
Similar Posts