< Back
Kerala
ഇന്ദിരാഗാന്ധിയെ ഫേസ്ബുക്കിലൂടെ വികലമായി ചിത്രീകരിച്ച ആർഎസ്എസ് പ്രവർത്തകൻ റിമാൻഡിൽ
Kerala

ഇന്ദിരാഗാന്ധിയെ ഫേസ്ബുക്കിലൂടെ വികലമായി ചിത്രീകരിച്ച ആർഎസ്എസ് പ്രവർത്തകൻ റിമാൻഡിൽ

Web Desk
|
22 May 2025 8:21 PM IST

ഷൊർണൂർ സ്വദേശി ഉണ്ണികൃഷ്ണനെയാണ് പൊലീസ് പിടികൂടിയത്

പാലക്കാട്: ഇന്ദിരാഗാന്ധിയെ ഫേസ്ബുക്കിലൂടെ വികലമായി ചിത്രീകരിച്ച ആർഎസ്എസ് പ്രവർത്തകൻ റിമാൻഡിൽ. ഷൊർണൂർ മുണ്ടായസ്വദേശി ഉണ്ണികൃഷ്ണനെയാണ് പൊലീസ് പിടികൂടിയത്.

മെയ് 16നാണ് ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഉണ്ണികൃഷ്ണ ഇന്ദിരാഗാന്ധിയുടെ ചിത്രം വികലമാക്കിക്കൊണ്ടുള്ള സന്ദേശം പങ്കുവെച്ചത്. സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് ഇന്നലെയാണ് തിരുവനന്തപുരം സൈബര്‍ പൊലീസ് ഷൊര്‍ണൂരിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഉണ്ണികൃഷ്ണനെ ഷൊർണൂർ പൊലീസിന് കൈമാറി. ഇയാളെ കോടതി റിമാൻഡ് ചെയ്തു.

Similar Posts