< Back
Kerala
പാലക്കാട് ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം: ഒരാൾ കൂടി അറസ്റ്റിൽ
Kerala

പാലക്കാട് ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം: ഒരാൾ കൂടി അറസ്റ്റിൽ

Web Desk
|
24 Nov 2021 6:40 AM IST

കഴിഞ്ഞ ദിവസം റിമാന്റിലായ പ്രതിയെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായി പൊലീസ് നൽകിയ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും.

പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാളാണ് അറസ്റ്റിലായത്. തിരിച്ചറിയൽ പരേഡ് നടക്കാൻ ഉള്ളതിനാൽ പ്രതിയുടെ പേര് വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല. അറസ്റ്റിലായ രണ്ട് പേരും പോപ്പുലർ ഫ്രണ്ട് ഭാരവാഹികളാണ്.

നേരത്തെ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനുമായി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. അഞ്ചുപേരടങ്ങിയ സംഘമാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രതിയുമായി തിരിച്ചറിയൽ പരേഡ് നടത്താനുള്ളതിനാൽ മറ്റു വിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. റിമാന്റിലായ പ്രതിയെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായി പൊലീസ് നൽകിയ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കൂടുതൽ പ്രതികളുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും.


Similar Posts