< Back
Kerala

Kerala
ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം: പ്രതികൾ സഞ്ചരിച്ച വാഹനം കടത്തിയത് തമിഴ്‌നാട്ടിലേക്ക്
|24 Nov 2021 11:37 AM IST
കൊലപാതകത്തിനുശേഷം പ്രതികൾ സഞ്ചരിച്ച മാരുതി 800 കാറിന്റെ പലയിടങ്ങളിലായി നിന്നുലഭിച്ച സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു.
ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ സഞ്ചരിച്ച കാർ തമിഴ്‌നാട്ടിലേക്ക് കടത്തി. വാഹനം കടത്തിയത് പൊള്ളാച്ചിയിലേക്ക്. വാഹനത്തിന്റെ നമ്പർ വ്യാജമാണ്. കൊല്ലങ്കോടിനടുത്താണ് നമ്പർ പ്ലേറ്റ് നിർമ്മിച്ചത്.
മൂന്നു ദിവസം മുൻപ് കാല്ലങ്കോട്- മുതലമട വഴി പൊള്ളാച്ചിയിലെത്തിച്ച വാഹനം പൊളിച്ചതായാണ് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്. പൊളിച്ച വാഹനത്തിന്റെ അവശിഷ്ടങ്ങൾ അന്വേഷണ സംഘം കണ്ടെടുത്തതായി സൂചനയുണ്ട്.
കൊലപാതകത്തിനുശേഷം പ്രതികൾ സഞ്ചരിച്ച മാരുതി 800 കാറിന്റെ പലയിടങ്ങളിലായി നിന്നുലഭിച്ച സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു. സംഭവത്തിൽ ഒരു എസ്ഡിപിഐ പ്രവർത്തകൻ കൂടി ഇന്നലെ രാത്രി അറസ്റ്റിലായി. കേസിൽ രണ്ടാമത്തെ അറസ്റ്റാണിത്. അന്വേഷണം പുരോഗമിക്കുന്ന ഘട്ടമായതിനാൽ പിടിയിലായ പ്രതികളുടെ പേരുകൾ പുറത്തുവിടാൻ കഴിയില്ലെന്നാണ് പൊലീസ് വിശദീകരണം.