< Back
Kerala
കേരള ബാങ്ക് വിവരാവകാശ പരിധിയിൽ; പൗരന്മാർക്ക് വിവരം നൽകാൻ ബാധ്യത
Kerala

കേരള ബാങ്ക് വിവരാവകാശ പരിധിയിൽ; പൗരന്മാർക്ക് വിവരം നൽകാൻ ബാധ്യത

Web Desk
|
9 Aug 2024 5:16 PM IST

സംസ്ഥാന വിവരാവകാശ കമ്മീഷണർ ഉത്തരവിറക്കി.

തിരുവനന്തപുരം: കേരള ബാങ്ക് ഇനി വിവരവകാശ നിയമത്തിന്റെ പരിധിയിൽ. സംസ്ഥാന ഓഫീസിനെയും 14 ജില്ലാ ബാങ്കുകളെയും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ.എ.അബ്ദുൽ ഹക്കിം ഉത്തരവിറക്കി.

വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ടുള്ള തർക്കത്തിന് പിന്നാലെ യുവതി ആത്മഹത്യ ചെയ്തതിൽ രേഖ പുറത്തുവിട്ടില്ലെന്ന പരാതിയിലാണ് നടപടി. പൗരന്മാർക്ക് വിവരം നൽകാൻ കേരള ബാങ്കിന് ബാധ്യതയുണ്ടെന്നും ഉത്തരവിൽ പറയുന്നു.

Related Tags :
Similar Posts