< Back
Kerala
ഹേമ കമ്മിറ്റി റിപ്പോർട്ട്; ബാക്കി ഭാഗങ്ങൾ പുറത്തുവിടുന്നതിൽ തടസമില്ലെന്ന് വിവരാവകാശ കമ്മീഷണർ
Kerala

ഹേമ കമ്മിറ്റി റിപ്പോർട്ട്; ബാക്കി ഭാഗങ്ങൾ പുറത്തുവിടുന്നതിൽ തടസമില്ലെന്ന് വിവരാവകാശ കമ്മീഷണർ

Web Desk
|
9 Dec 2024 11:51 AM IST

താനും മുഖ്യവിവരാവകാശ കമ്മീഷണറുമായി തർക്കങ്ങളില്ലെന്നും അബ്ദുൽ ഹക്കീം പറഞ്ഞു

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ബാക്കി ഭാഗങ്ങൾ പുറത്തുവിടുന്നതിൽ തടസങ്ങളില്ലെന്ന് വിവരാവകാശ കമ്മീഷണർ ഡോ. എ.അബ്ദുൽ ഹക്കീം. റിപ്പോർട്ടിലെ ഭാഗങ്ങൾ പുറത്തുവിടാതിരിക്കാൻ സമ്മർദമില്ല. താനും മുഖ്യവിവരാവകാശ കമ്മീഷണറുമായി തർക്കങ്ങളില്ലെന്നും അബ്ദുൽ ഹക്കീം പറഞ്ഞു. പുറത്തുവിടണമെന്ന് ആദ്യം പറഞ്ഞ പല ഭാഗങ്ങളും പുറത്തുവിട്ടില്ല. അറിയാനുള്ള അവകാശം സംരക്ഷിക്കുമെന്നും വിവരാവകാശ കമ്മീഷണർ ഡോ.എ.അബ്‌ദുൾ ഹക്കീം പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മറച്ചുവെച്ച ഭാഗങ്ങൾ പുറത്തുവരാതിരിക്കാൻ വിവരാവകാശ കമ്മീഷനിലും നീക്കങ്ങൾ നടന്നതായാണ് സൂചന. അപ്പീൽ പരിഗണിക്കുന്ന ബെഞ്ച് പുതിയ ഹരജിയെ കുറിച്ച് അറിഞ്ഞത് ഏറെ വൈകിയാണ്. പുതിയ ഹരജി അപ്പീൽ പരിഗണിക്കുന്ന ബെഞ്ചിന് ആദ്യം നൽകാതിരുന്നതിൽ ദുരൂഹതയുണ്ട്. കമ്മീഷനിലെ ഉന്നതനും സംശയ നിഴലിലാണ്.

Similar Posts