< Back
Kerala

Kerala
അടുത്ത ആഴ്ച ആർടിഒ ഓഫീസുകൾ സ്തംഭിക്കും; എംവിഡി ഉദ്യോഗസ്ഥരെ കൂട്ടത്തോടെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചു
|6 Dec 2025 11:00 PM IST
പൊലീസ് ഉദ്യോഗസ്ഥരെ സഹായിക്കാനാണ് എംവിഡി ഉദ്യോഗസ്ഥരെയും നിയോഗിച്ചത്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ അടുത്ത ആഴ്ച ആർടിഒ ഓഫീസുകൾ സ്തംഭിക്കും. എംവിഡി ഉദ്യോഗസ്ഥരെ കൂട്ടത്തോടെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചു. പൊലീസ് ഉദ്യോഗസ്ഥരെ സഹായിക്കാനാണ് എംവിഡി ഉദ്യോഗസ്ഥരെയും നിയോഗിച്ചത്. ആദ്യ ഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടൻ രണ്ടാം ഘട്ടത്തിലും അതേ ഉദ്യോഗസ്ഥർ ഡ്യൂട്ടിക്ക് പോകണം. അതേസമയം, പെട്ടെന്നുള്ള തീരുമാനത്തിൽ വലഞ്ഞ് ഉദ്യോഗസ്ഥർ. വോട്ട് അവകാശം നഷ്ടപ്പെടുമെന്നും ആശങ്ക.