< Back
Kerala

Kerala
ഓടിപ്പിടിച്ച് ആലപ്പുഴയും എറണാകുളവും , ഇവർ കേരളത്തിന്റെ വേഗതാരങ്ങൾ
|8 Nov 2024 9:53 PM IST
ഓവറോൾ കുതിപ്പ് തുടർന്ന് തിരുവനന്തപുരം
കൊച്ചി: സംസ്ഥാന സ്‌കൂൾ കായികമേളയുടെ നാലാം ദിവസം ട്രാക്കിൽ കുതിച്ച് എറണാകുളവും ആലപ്പുഴയും. എറണാകുളത്തിന്റെ അൻസ്വാഫ് കെ.അഷ്‌റഫ് വേഗരാജാവ്. ജൂനിയർ വിഭാഗത്തിലോടിയ ആലപ്പുഴയുടെ ശ്രേയയാണ് വേഗറാണി.
സീനിയർ പെൺകുട്ടികളിൽ തിരുവനന്തപുരത്തിന്റെ രഹ്ന രഘു ഒന്നാമതെത്തി..
ജൂനിയർ വിഭാഗം ആൺകുട്ടികളിൽ പാലക്കാടിന്റെ നിവേദ് കൃഷ്ണക്കാണ് സ്വർണം.. സബ് ജൂനിയർ ബോയ്‌സിൽ കാസർകോടിന്റെ നിയാസ് അഹമ്മദും, ഗേൾസിൽ ഇടുക്കിയുടെ ദേവപ്രിയ ഷൈബുവും ഒന്നാമതെത്തി. അത്‌ലറ്റിക്‌സിൽ മലപ്പുറവും പാലക്കാടും ഇഞ്ചോടിഞ്ച് പോരാട്ടം. ഓവറോൾ പോയിൻറ് നിലയിൽ തിരുവനന്തപുരം ജില്ല കുതിപ്പ് തുടരുന്നു