< Back
Kerala
മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു
Kerala

മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

Web Desk
|
5 Oct 2022 3:42 PM IST

അപകടത്തിൽ കാർ പൂർണമായി കത്തി നശിച്ചു.

മലപ്പുറം: വളാഞ്ചേരി വട്ടപ്പാറയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. മൂന്നാക്കല്‍ സ്വദേശി റാഷിദ് ഓടിച്ചിരുന്ന കാറാണ് കത്തിയത്.

കാറില്‍ പുക ഉയരുന്നത് മനസിലാക്കിയ ഡ്രൈവര്‍ വാഹനം റോഡരികില്‍ നിർത്തി പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു.

വിവരമറിഞ്ഞ് തിരൂരില്‍ നിന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ അണച്ചു. അപകടത്തിൽ കാർ പൂർണമായി കത്തി നശിച്ചു.

Similar Posts