< Back
Kerala

Kerala
എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു
|11 Sept 2022 7:26 PM IST
കോട്ടയം ഈരാറ്റുപേട്ട സ്വദേശിയും രണ്ട് കുട്ടികളുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
കൊച്ചി: എറണാകുളം വാഴക്കുളത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. ബോണറ്റിൽ നിന്ന് പുക ഉയരുന്നതു കണ്ട് വാഹനം നിർത്തി രേഖകളും മറ്റുമെടുത്ത് യാത്രക്കാർ പുറത്തിറങ്ങി.
ഉച്ചയ്ക്ക് രണ്ടേകാലോടെ വാഴക്കുളം ടൗണിൽ സൗത്ത് ഇന്ത്യൻ ബാങ്കിന് മുന്നിലായിരുന്നു സംഭവം.കോട്ടയം ഈരാറ്റുപേട്ട സ്വദേശിയും രണ്ട് കുട്ടികളുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
ഫയർഫോഴ്സ് സംഘം എത്തിയപ്പോഴേക്കും കാർ പൂർണമായും കത്തിനശിച്ചിരുന്നു. തുടർന്ന് സംഘം തീയണച്ചു. യാത്രക്കാർക്ക് പെട്ടെന്നു തന്നെ പുറത്തിറങ്ങാൻ സാധിച്ചതിനാൽ വലിയ അപകടം ഒഴിവായി.