Kerala

Kerala
വ്യാജ ടിക്കറ്റുണ്ടാക്കി നെടുമ്പാശേരി വിമാനത്താവളത്തിനകത്ത് കയറിയ റഷ്യൻ സ്വദേശി പിടിയിൽ
|25 Jan 2023 6:35 AM IST
ഭാര്യയുടെ ടിക്കറ്റിന്റെ കോപ്പിയെടുത്ത് അതിൽ ഇയാളുടെ പേര് ചേർക്കുകയായിരുന്നു
കൊച്ചി: വ്യാജ ടിക്കറ്റുണ്ടാക്കി നെടുമ്പാശേരി വിമാനത്താവളത്തിനകത്ത് കയറിയ റഷ്യൻ സ്വദേശി പിടിയിൽ. റഷ്യൻ സ്വദേശിയായ ഇലിയ സോക്കോളോവാണ് പിടിയിലായത്. വിമാനത്താവളത്തിനകത്ത് ഭാര്യയെ സഹായിക്കുന്നതിനു വേണ്ടിയാണ് കൃത്രിമം കാണിച്ചതെന്ന് ഇലിയ മൊഴി നൽകി.
സൗദി എയർലൈൻസ് വിമാനത്തിൽ റിയാദിലേക്ക് യാത്ര ചെയ്യുന്നതിന് ഇയാളുടെ ഭാര്യയ്ക്ക് ടിക്കറ്റുണ്ടായിരുന്നു. ഇയാളുടെ ഭാര്യയുടെ ടിക്കറ്റിന്റെ കോപ്പിയെടുത്ത് അതിൽ ഇയാളുടെ പേര് ചേർത്താണ് പ്രതി വിമാനത്താവളത്തിനകത്ത് കടന്നത്. വിമാനത്താവളത്തിനകത്ത് നിൽക്കുന്നതു കണ്ട് എയർലൈൻ അധികൃതർ സംശയം തോന്നിയാണ് പിടികൂടിയത്. വിശദമായ അന്വേഷണത്തിനായി പ്രതിയെ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും.
