< Back
Kerala

Kerala
എസ്. അരുൺകുമാർ നമ്പൂതിരി ശബരിമല മേൽശാന്തി
|17 Oct 2024 8:17 AM IST
പന്തളം രാജകുടുംബത്തിലെ കുട്ടിയായ ഋഷികേഷ് വർമ്മയാണ് ശബരിമല മേൽശാന്തിയെ തെരഞ്ഞെടുത്തത്
പത്തനംതിട്ട: എസ്. അരുൺകുമാർ നമ്പൂതിരിയെ ശബരിമല മേൽശാന്തിയായി തെരഞ്ഞെടുത്തു. കൊല്ലം ശക്തികുളങ്ങര സ്വദേശിയാണിദ്ദേഹം. പന്തളം രാജകുടുംബത്തിലെ കുട്ടിയായ ഋഷികേഷ് വർമ്മയാണ് ശബരിമല മേൽശാന്തിയെ തെരഞ്ഞെടുത്തത്.
വാസുദേവൻ നമ്പൂതിരിയെ മാളികപ്പുറം മേൽശാന്തിയായും തെരഞ്ഞെടുത്തു. കോഴിക്കോട് സ്വദേശിയാണിദ്ദേഹം. പന്തളം രാജകുടുംബത്തിലെ കുട്ടിയായ വൈഷ്ണവി മാളികപ്പുറമാണ്, മാളികപ്പുറം മേൽശാന്തിയെ നറുക്കെടുത്തത്.
ശബരിമലയിലേക്ക് 25 പേരും മാളികപ്പുറത്തേക്ക് 15 പേരുമായിരുന്നു അന്തിമ പട്ടികയിൽ ഇടം നേടിയിരുന്നത്. അടുത്ത ഒരുവർഷത്തേക്ക് സന്നിധാനത്തിന്റെയും മാളികപ്പുറത്തിന്റെയും ചുമതല നിർവഹിക്കാനുള്ള മേൽശാന്തിമാരെയാണ് തെരഞ്ഞെടുത്തത്.