< Back
Kerala

Kerala
ബി.ജെ.പിയിലേക്ക് പോകില്ല; പ്രചരിക്കുന്ന വാർത്തകൾ മാധ്യമസൃഷ്ടി: എസ്. രാജേന്ദ്രൻ
|28 April 2024 10:57 AM IST
പ്രകാശ് ജാവഡേക്കറെ കണ്ടതിന് ശേഷം ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ചയോ ചർച്ചയോ നടത്തിയിട്ടില്ലെന്നും രാജേന്ദ്രൻ പറഞ്ഞു.
കൊച്ചി: ബി.ജെ.പിയിലേക്കില്ലെന്ന് ആവർത്തിച്ച് സി.പി.എം മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ. പ്രചരിക്കുന്ന വാർത്തകൾ മാധ്യമസൃഷ്ടിയാണ്. തന്നെയും കുടുംബത്തെയും ആരും ഭീഷണിപ്പെടുത്തി സി.പി.എമ്മിൽ നിർത്തിയിട്ടില്ല. പാർട്ടി ആരോടും അങ്ങനെ ചെയ്യാറില്ലെന്നും എസ്. രാജേന്ദ്രൻ പറഞ്ഞു.
പ്രകാശ് ജാവഡേക്കറെ കണ്ടതിന് ശേഷം ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ചയോ ചർച്ചയോ നടത്തിയിട്ടില്ല. ഇ.പി ജയരാജനും ജാവഡേക്കറും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് അറിയില്ല. താൻ സി.പി.എമ്മിൽ തന്നെ തുടരും. പാർട്ടിയിലെ ഒരു വ്യക്തി തന്നെ ദ്രോഹിക്കാൻ ശ്രമിച്ചിരുന്നു. ഈ കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും രാജേന്ദ്രൻ പറഞ്ഞു.