< Back
Kerala
ശബരിമല സ്വർണക്കൊള്ള; നിർണായക വിവരങ്ങൾ പിടിച്ചെടുത്ത് പ്രത്യേക അന്വേഷണ സംഘം
Kerala

ശബരിമല സ്വർണക്കൊള്ള; നിർണായക വിവരങ്ങൾ പിടിച്ചെടുത്ത് പ്രത്യേക അന്വേഷണ സംഘം

Web Desk
|
31 Oct 2025 4:32 PM IST

കേസിലെ ആറാം പ്രതിയായ മുരാരി ബാബുവിനെ നവംബർ 13 വരെ റിമാൻഡ് ചെയ്തു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക രേഖകൾ പിടിച്ചെടുത്ത് പ്രത്യേക അന്വേഷണ സംഘം. വിജയ് മല്യ ശബരിമലയിൽ സ്വർണം പൊതിഞ്ഞതിന്റെ രേഖകൾ പിടിച്ചെടുത്തു. ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടത്തിയ പരിശോധനയിലാണ് രേഖകൾ കണ്ടെത്തിയത്.

രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് ദേവസ്വം ബോർഡിന്‍റെ ആസ്ഥാനത്ത് പരിശോധന നടത്തിയത്. പരിശോധനയിൽ 1998-99 കാലയളവിൽ യുബി ചെയർമാനായിരുന്ന വിജയ് മല്യ ശബരിമലയിൽ സ്വർണ്ണം പൊതിഞ്ഞതിന്‍റ രേഖകളാണ് ഇന്ന് പിടിച്ചെടുത്തത്. നിർണായകമായ തെളിവുകൾ ഇപ്പോൾ പിടിച്ചെടുത്തില്ലെങ്കിൽ പ്രതികൾ അത് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നതിനാലാണ് പ്രത്യേക അന്വേഷണ സംഘം പരിശോധന ശക്തമാക്കി പിടിച്ചെടുത്തത്.

അതേസമയം, നേരത്തെ പിടിയിലായ കേസിലെ ആറാം പ്രതി മുരാരി ബാബുവിനെ കോടതി റിമാൻഡ് ചെയ്തു. പ്രതിയെ ചോദ്യം ചെയ്ത് കഴിഞ്ഞതിനാൽ പ്രത്യേക അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരുന്നില്ല.

Similar Posts