
പി.എസ് പ്രശാന്ത് Photo| MediaOne
ശബരിമല സ്വർണക്കൊള്ള; കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്ന് പി.എസ് പ്രശാന്ത്
|സ്പെഷ്യൽ കമ്മീഷണറെ വിവരങ്ങൾ അറിയിക്കാത്തത് വീഴ്ചയാണ്
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ് പ്രശാന്ത്. സ്പെഷ്യൽ കമ്മീഷണറെ വിവരങ്ങൾ അറിയിക്കാത്തത് വീഴ്ചയാണ്. കോടതി നിർദേശങ്ങൾ അനുസരിക്കുമെന്നും പ്രശാന്ത് പറഞ്ഞു.
അതേസമയം കേസുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റി താമസിച്ചിരുന്ന ബംഗളൂരുവിലെ ഫ്ലാറ്റിൽ എസ്ഐടി സംഘം പരിശോധന നടത്തുകയാണ്. ശ്രീറാംപൂരിയിലാണ് തെളിവെടുപ്പ് നടത്തുന്നത്. ഉണ്ണികൃഷ്ണൻ പോറ്റി വിറ്റ സ്വർണം കണ്ടെത്തിയിട്ടുണ്ട്. ബെല്ലാരിയിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനായിരുന്നു പോറ്റി സ്വർണം വിറ്റത്. ബെല്ലാരിയിലെ ജ്വല്ലറിയിൽ നിന്ന് സ്വർണം കണ്ടെത്തിയത്.
കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുമായി പ്രത്യേക അന്വേഷണസംഘം നടത്തിയ തെളിവെടുപ്പിൽ നിർണായക വിവരങ്ങളാണ് ലഭിച്ചത്. സ്വർണ കൊള്ളയിലൂടെ ആരൊക്കെ സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്നുള്ള വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ഉണ്ണികൃഷ്ണൻ പോറ്റി 476 ഗ്രാം സ്വർണം കൈമാറിയെന്നായിരുന്നു ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർധൻ നൽകിയ മൊഴി.