< Back
Kerala
അവസാന ദിനത്തിലും പ്രതിഷേധം തുടർന്ന് പ്രതിപക്ഷം; നടുത്തളത്തിൽ കുത്തിയിരുന്നും പ്ലക്കാര്‍ഡ് ഉയര്‍ത്തിയും പ്രതിഷേധം
Kerala

അവസാന ദിനത്തിലും പ്രതിഷേധം തുടർന്ന് പ്രതിപക്ഷം; നടുത്തളത്തിൽ കുത്തിയിരുന്നും പ്ലക്കാര്‍ഡ് ഉയര്‍ത്തിയും പ്രതിഷേധം

Web Desk
|
24 Feb 2026 9:11 AM IST

രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന നിയമസഭാ സമ്മേളനം ഇന്ന് അവസാനിക്കും

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന നിയമസഭാ സമ്മേളന ദിനത്തിലും പ്രതിഷേധം തുടർന്ന് പ്രതിപക്ഷം. ശബരിമല സ്വർണക്കൊള്ള വിഷയത്തിൽപ്ലക്കാർഡുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. പ്രതിഷേധം ശക്തമായതോടെ ചോദ്യോത്തരവേള റദ്ദാക്കി. തന്ത്രിയെ അറസ്റ്റ് ചെയ്തതിൽ വിമർശനമുന്നയിച്ചത് കോടതിയാണെന്നും തന്ത്രി അനാവശ്യമായി ജയിലിൽ അടച്ചതിന്‍റെ ഉത്തരവാദിത്തം ആർക്കാണെന്ന് സർക്കാർ പറയണമെന്നും കെ.ബാബു പറഞ്ഞു.

ഭരണപക്ഷം പറയുന്ന കാര്യങ്ങൾ കേൾക്കാനുള്ള മര്യാദ കൂടി പ്രതിപക്ഷം കാണിക്കണമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. അഞ്ചുവർഷത്തിനുള്ളിൽ ഒരു അവിശ്വാസം കൊണ്ടുവരാൻ പ്രതിപക്ഷത്തിന് കഴിഞ്ഞു. അതിന് ധൈര്യമില്ലാത്തത് എന്തുകൊണ്ടാണ്. അവിശ്വാസം കൊണ്ടുവന്നാൽ തുറന്നു കാട്ടപ്പെട്ടത് ഭരണപക്ഷം അല്ല പ്രതിപക്ഷമാണ്.

അഞ്ചുവർഷത്തിനിടയിൽ ഏതെങ്കിലും അഴിമതി ആരോപണം കൊണ്ടുവരാൻ കഴിഞ്ഞോ. ആരോപണം ഉന്നയിക്കാനുള്ള കണിക പോലും മന്ത്രിസഭയിലെ ഒരാളും ചെയ്തിട്ടില്ല ലൈഫ് മിഷനിൽ അഞ്ച് ലക്ഷം വീടുകളുടെ പൂർത്തീകരണം ഇന്ന് നടക്കും. പ്രതിപക്ഷത്തിന്റെ വീടുകൾ പോലെയല്ല സർക്കാരിന്റെ വീടുകൾ. വയനാട് മുൻ എംപി രാഹുൽ ഗാന്ധിയും നിലവിലെ എംപി പ്രിയങ്ക ഗാന്ധിയും ഒരു രൂപ വയനാടിനായി മാറ്റി വെച്ചില്ല.

കേരളത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും കഴിവുകെട്ട പ്രതിപക്ഷമാണ് നിങ്ങളുടേത്. വശീകരണ പ്രതിപക്ഷമാണ് ഈ നിയമസഭയിലേത്. തന്ത്രി കുറ്റക്കാരൻ ആണോ അല്ലയോ എന്ന് സർക്കാർ പറയുന്നില്ല. സുപ്രിംകോടതിക്ക് മുകളിലാണോ വിജിലൻസ് കോടതി. കുറ്റപത്രം വെറുതെ കൊടുക്കൽ അല്ല. കുറ്റമറ്റ രീതിയിൽ കൊടുക്കാനാണ് എസ്ഐടി ശ്രമിക്കുന്നതെന്ന് കോടതി തന്നെ വ്യക്തമാക്കി

എല്ലാത്തിനും കോടതിയിൽ പോകുന്ന ആളാണല്ലോ പ്രതിപക്ഷ നേതാവ്. എന്തുകൊണ്ട് സ്വർണക്കൊള്ളയിൽ കോടതിയിൽ പോയില്ല. നശീകരണ സ്വഭാവമുള്ള പ്രതിപക്ഷമാണിത്. ജനങ്ങൾക്കായുള്ള പദ്ധതികൾ ഒന്നും വേണ്ടെന്നാണ് പ്രതിപക്ഷം പറഞ്ഞതെന്നും മന്ത്രി ആരോപിച്ചു.

ഇനി മത്സരിക്കുന്നില്ല എന്ന് പറഞ്ഞതുകൊണ്ട് രണ്ട് ദിവസത്തേക്ക് പ്രതിപക്ഷ നേതാവിന്റെ കസേര കെ.ബാബുവിന് നൽകിയിരിക്കുകയാണെന്ന് എം.ബി രാജേഷ് പരിഹസിച്ചു. ''കെ ബാബു ഇനി മത്സരിക്കാനില്ലെന്ന് പറയുന്നത് കേട്ടു. അതുകൊണ്ടുള്ള സമാശ്വാസ സമ്മാനമാണ് പ്രതിപക്ഷ നേതാവ് ബാബുവിന് നൽകിയത്. എങ്ങനെയെങ്കിലും സഭ തീർന്നു കിട്ടിയാൽ മതിയെന്നാണ് പ്രതിപക്ഷത്തിന്. നടുത്തളത്തിൽ താമസമാക്കിയ പ്രതിപക്ഷമാണിത്. ചട്ടം 50 പ്രകാരമുള്ള ഒരു നോട്ടീസ് പ്രതിപക്ഷം തന്നിട്ട് എത്രനാളായി. നിയമസഭയിൽ നിന്ന് വെളിയിലിറങ്ങുന്ന പ്രതിപക്ഷത്തെ ആഴക്കിണറിലേക്ക് വലിച്ചെറിയും. പ്രതിപക്ഷം ബിജെപിയുമായി ചേർന്നാണ് തന്ത്രം ആവിഷ്കരിക്കുന്നത്. കോൺഗ്രസിനെ ജയിപ്പിച്ച് നേട്ടം ഉണ്ടാക്കാം എന്നാണ് അമിത് ഷാ കണക്കാക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ വിജയിച്ച കോൺഗ്രസിനെയാണ് ബിജെപി വിലയ്ക്ക് വാങ്ങിയതെന്നും രാജേഷ് ആരോപിച്ചു.





Similar Posts