
ശബരിമല സ്വർണക്കൊള്ള; ദേവസ്വം മുൻ അംഗം ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി
|സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ശങ്കരദാസിനെ ഇന്നലെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ ഡോക്ടര്‍മാര്‍ പരിശോധിച്ചിരുന്നു
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ റിമാന്‍ഡിലായ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ശങ്കരദാസിനെ ഇന്നലെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ ഡോക്ടര്‍മാര്‍ പരിശോധിച്ചിരുന്നു.
നേരത്തെ 14 ദിവസത്തേക്കാണ് ശങ്കരദാസിനെ കോടതി റിമാന്‍ഡ് ചെയ്തിരുന്നത്. എന്നാല്‍, ആരോഗ്യനില വഷളായതിന് പിന്നാലെ അദ്ധേഹത്തിന്റെ ആരോഗ്യസ്ഥിതി പരിശോധിച്ച് തീരുമാനമെടുക്കാന്‍ ഡോക്ടര്‍മാരെ ചുമതലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ തിരുവനന്തപുരത്ത് ഡോക്ടര്‍മാര്‍ പരിശോധന നടത്തിയിരുന്നു. ഇത് പ്രകാരം ശങ്കരദാസിനെ നിലവില്‍ ജയിലിലേക്ക് മാറ്റാനാവില്ലെന്നും സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മാറ്റുന്നതിനെ കുറിച്ച് ആലോചിക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
അതേസമയം, ശബരിമലയിലെ കൊടിമര നിര്‍മാണത്തില്‍ കേസെടുക്കാന്‍ ആകുമോയെന്ന് എസ്‌ഐടി പരിശോധിച്ചുവരികയാണ്. വാജി വാഹനം കൊണ്ടുപോയതില്‍ അടക്കമുള്ള കാര്യങ്ങളില്‍ പ്രത്യേക അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. സ്വര്‍ണത്തിന്റെ ശാസ്്ത്രീയ പരിശോധന നടത്തിയ വിഎസ് സിയുടെ റിപ്പോര്‍ട്ട് കൊല്ലം വിജിലന്‍സ് കോടതിക്ക് എസ്‌ഐടി കൈമാറി.