< Back
Kerala
ശബരിമല സ്വർണക്കൊള്ള; കെ.എസ് ബൈജുവിന്‍റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
Kerala

ശബരിമല സ്വർണക്കൊള്ള; കെ.എസ് ബൈജുവിന്‍റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

Web Desk
|
29 Nov 2025 6:36 AM IST

കൊല്ലം വിജിലൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ് ബൈജുവിന്‍റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. കൊല്ലം വിജിലൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക. ദേവസ്വം ബോർഡ് അംഗങ്ങളുടെ നിർദ്ദേശപ്രകാരമാണ് സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തു വിടാൻ നടപടികൾ സ്വീകരിച്ചത് എന്നായിരുന്നു ബൈജുവിന്‍റെ വാദം.

തട്ടിപ്പിൽ പങ്കില്ലെന്നും ബൈജു വാദിച്ചിരുന്നു. ബൈജുവിന് ജാമ്യം നൽകുന്നതിനെ പ്രത്യേക അന്വേഷണസംഘം എതിർക്കുകയാണ് ഉണ്ടായത്. ഇടപാടുമായി ബന്ധപ്പെട്ട് അന്നത്തെ കൂടുതൽ ഉദ്യോഗസ്ഥരിൽ നിന്ന് എസ് ഐ ടി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്‍റെയും ഉണ്ണികൃഷ്ണൻ പോറ്റിയുടെയും റിമാൻഡ് നീട്ടിയിരുന്നു. സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതിയാണ് സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി. പോറ്റിക്ക് ശബരിമലയിലേക്കുള്ള വഴിയൊരുക്കിയത് കണ്ഠരര് രാജീവരാണെന്നാണ് എ. പത്മകുമാർ പറയുന്നത്. പോറ്റിയെ തനിക്ക് പരിചയപ്പെടുത്തിത്തന്നത്.

തന്ത്രിയായതുകൊണ്ടാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ വിശ്വസിച്ചതെന്നും അന്വേഷണസംഘത്തോട് പത്മകുമാർ പറഞ്ഞു. ശബരിമലയിലെ കാര്യങ്ങൾ താൻ ഒറ്റയ്ക്കല്ല തീരുമാനിച്ചിരുന്നത്. മറ്റു ബോർഡ് അംഗങ്ങളുടെ അറിവോടുകൂടിയാണ് കാര്യങ്ങൾ ചെയ്തിരിക്കുന്നതെന്നും പത്മകുമാർ മൊഴി നൽകിയിട്ടുണ്ട്.



Similar Posts