< Back
Kerala
ശബരിമല സ്വർണക്കൊള്ള; പരാതി നൽകി ദേവസ്വം ബോർഡ്

Photo| Special Arrangement

Kerala

ശബരിമല സ്വർണക്കൊള്ള; പരാതി നൽകി ദേവസ്വം ബോർഡ്

Web Desk
|
10 Oct 2025 4:45 PM IST

സ്വർണപ്പാളി മോഷണത്തിൽ ഹൈക്കോടതി നിർദേശങ്ങൾ പാലിക്കുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘത്തിന് ദേവസ്വം ബോർഡ് പരാതി നൽകി. പൊലീസ് ആസ്ഥാനത്ത് എത്തിയാണ് ദേവസ്വം കമ്മീഷണർ പരാതി നൽകിയത്. സ്വർണ തട്ടിപ്പിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയത്.

ഹൈക്കോടതി നിർദേശപ്രകാരമാണ് വിജിലൻസ് വിഭാഗം പരിശോധന നടത്തിയത്. പരിശോധനയിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. സ്വർണപ്പാളിയിൽ നിന്ന് സ്വർണം അപഹരിച്ചതായും പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരാതി.

അതേസമയം, സ്വർണപ്പാളി മോഷണത്തിൽ ഹൈക്കോടതി നിർദേശങ്ങൾ പാലിക്കുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ വ്യക്തമാക്കി. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. കോടതിയിൽ സമർപ്പിച്ച ദേവസ്വം വിജിലൻസ് റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ അന്വേഷണ സംഘത്തിന് കൈമാറുമെന്നും ഡിജിപി പറഞ്ഞു.

ശബരിമലയിൽ തിരിമറി നടന്നുവെന്ന കാര്യം വ്യക്തമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. എല്ലാ കാര്യങ്ങളും എസ്‌ഐടി അന്വേഷിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. അന്വേഷണ സംഘത്തിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

Similar Posts