
Photo| Special Arrangement
ശബരിമല സ്വർണകൊള്ള; പ്രത്യേക അന്വേഷണസംഘം സന്നിധാനത്ത്
|സംഘം നാളെ ആറന്മുളയിലെത്തി പരിശോധനയും കണക്കെടുപ്പും നടത്തും
തിരുവനന്തപുരം: ശബരിമല സ്വർണകൊള്ളക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം സന്നിധാനത്ത് എത്തി. ദേവസ്വം വിജിലൻസ് പിടിച്ചെടുത്ത രേഖകൾ എസ്ഐടിക്ക് കൈമാറും. രാവിലെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് ഉച്ചയോടെയാണ് ജസ്റ്റിസ് കെ.പി ശങ്കരൻ്റെ നേതൃത്വത്തിലുള്ള സംഘം സന്നിധാനത്തെത്തിയത്. സ്ട്രേങ്ങ് റൂമിൽ കണക്കെടുപ്പുകൾ നടത്തി. ദേവസ്വം വിജിലൻസ് പിടിച്ചെടുത്ത രേഖകൾ നേരിട്ട് എസ്ഐടിക്ക് കൈമാറാൻ കഴിയില്ല. ദേവസ്വം ഉദ്യോഗസ്ഥർ വഴി ഇവ കൈമാറും. സംഘം നാളെ ആറന്മുളയിലെത്തി പരിശോധനയും കണക്കെടുപ്പും നടത്തും.
2019 ലെ ദേവസ്വം ബോർഡിനെ സംശയത്തിൽ നിർത്തുന്നതാണ് ദേവസ്വം വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട്. കോവിലിലെ കട്ടിള പാളിയിലെ സ്വർണ്ണം തട്ടിയെടുത്ത കേസിലാണ് ബോർഡ് അംഗങ്ങളെ പ്രത്യേക അന്വേഷണസംഘം പ്രതി ചേർത്തിരുന്നു. എട്ടാം പ്രതിയാക്കിയാണ് എഫ്ഐആർ . സിപിഎം നേതാവും ഇതോടെ അന്നത്തെ ബോർഡ് പ്രസിഡൻറ് എ.പത്മകുമാർ, കെ.പി ശങ്കരദാസ് , കെ. രാഘവൻ , ദേവസ്വം കമ്മീഷണർ എൻ.വാസു എന്നിവരും പ്രതികളായി. ബോർഡിന് നഷ്ടമുണ്ടാക്കാനായി ഇവർ മറ്റു പ്രതികളുമായി ചേർന്ന് ഗൂഢാലോചന നടത്തിയതായി എഫ്ഐആറിൽ വ്യക്തമാക്കുന്നു. ഇവരെ നാളെ ചോദ്യം ചെയ്യുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
അന്വേഷണത്തിന് ഭാഗമായി എസ് ഐ ടി സംഘം ചെന്നൈയിലെ സ്മാർട്ട് ക്രിയേഷനിലെത്തി പരിശോധന നടത്തിയിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയെയും ദേവസ്വം ബോർഡ് അംഗങ്ങളെയും ഉദ്യോഗസ്ഥരെയും വൈകാതെ ചോദ്യംചെയ്യാനാണ് നീക്കം.