< Back
Kerala
ശബരിമല സ്വർണക്കൊള്ള: തന്ത്രിയുടെ അറസ്റ്റ് രാഷ്ട്രീയ ആയുധമാക്കി യുഡിഎഫ്
Kerala

ശബരിമല സ്വർണക്കൊള്ള: തന്ത്രിയുടെ അറസ്റ്റ് രാഷ്ട്രീയ ആയുധമാക്കി യുഡിഎഫ്

Web Desk
|
21 Feb 2026 6:26 PM IST

എസ്‌ഐ ടിയുടെ വിശ്വാസ്യത ചോദ്യം ചെയ്ത യുഡിഎഫ് അന്വേഷണത്തിൽ സർക്കാർ ഇടപെടലും ആരോപിക്കുകയാണ് യുഡിഎഫ്

കൊച്ചി: ശബരിമല സ്വർണക്കൊള്ളകേസിൽ തന്ത്രിക്കെതിരെ തെളിവില്ലെന്ന് കാട്ടി കോടതി ജാമ്യം അനുവദിച്ചത് രാഷ്ട്രീയ ആയുധമാക്കി യുഡിഎഫ്. നിരപരാധിയായ തന്ത്രിയെ സർക്കാർ ബലിയാടാക്കിയെന്ന പ്രചാരണമാണ് കോൺഗ്രസ് നടത്തുന്നത്. തന്ത്രിയെ ജയിലിൽ അടച്ചതിനെ കുറിച്ച് ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു.

ശബരിമല സ്വർണക്കവർച്ചാ കേസിൽ തന്ത്രി കണ്ഠരര് രാജീവര് 40 ദിവസമാണ് ജയിലിൽ കിടന്നത്. തെളിവിൻ്റെ ഒരംശം പോലും തന്ത്രിക്കെതിരെ ഇല്ലെന്ന് നിരീക്ഷിച്ചാണ് കൊല്ലം വിജിലൻസ് കോടതി തന്ത്രിക്ക് ജാമ്യം അനുവദിച്ചത്. കോടതി പരാമർശം ആയുധമാക്കിയ യുഡിഎഫ് , തന്ത്രിയെ ജയിലിൽ അടച്ചത് സർക്കാറിൻ്റെ ആസൂത്രിത ഗൂഢാലോചയാണെന്ന ആരോപണം ഉന്നയിക്കുന്നത്. എസ്‌ഐടിയുടെ വിശ്വാസ്യത ചോദ്യം ചെയ്ത യുഡിഎഫ് അന്വേഷണത്തിൽ സർക്കാർ ഇടപെടലും ആരോപിക്കുകയാണ്. ശബരിമലയിലെ യുവതിപ്രവേശനത്തിനുള്ള സർക്കാർ ശ്രമം തടഞ്ഞതിലുള്ള സർക്കാറിൻ്റെ പ്രതികാരമാണ് തന്നെ ജയിലിൽ അടച്ചതിന് പിന്നിലെന്ന് തന്ത്രി കണ്ഠരര് രാജീവര് ഇന്നലെ ആരോപിച്ചിരുന്നു.

Similar Posts