
ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയെ ഉടൻ ചോദ്യം ചെയ്യും
|സന്നിധാനത്തെ പരിശോധന പൂർത്തിയാക്കിയ ഹൈക്കോടതി കമ്മീഷൻ ഇന്ന് ആറന്മുളയിലെത്തും
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ ഉടൻ ചോദ്യം ചെയ്യും. മുൻകൂർ ജാമ്യാപേക്ഷ നൽകുന്നതിന് മുമ്പ് നോട്ടീസ് നൽകി വിളിച്ചുവരുത്താൻ ആലോചന. സ്വർണം പൂശി നൽകിയ ഗോവർദ്ധനിൽ നിന്ന് വിവരങ്ങൾ തേടും. സന്നിധാനത്തെ പരിശോധന പൂർത്തിയാക്കിയ ഹൈക്കോടതി കമ്മീഷൻ ഇന്ന് ആറന്മുളയിലെത്തും.
ശബരിമല സ്വർണ്ണ കൊള്ളയിൽ ഹൈദരബാദിലും പ്രത്യേക സംഘം അന്വേഷണം നടത്തും. പോറ്റിയുടെ സുഹൃത്ത് ഹൈദരാബാദ് സ്വദേശി നാഗേഷിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുക. പോറ്റി സ്വർണപ്പാളികൾ കൊണ്ടുപോയത് നാഗേഷിന്റെ അടുത്തേക്കാണ്. ഒരു മാസത്തോളം നാഗേഷ് പാളികൾ കൈവശം വച്ചു.
ഹൈദരാബാദിൽ സ്വർണ്ണപ്പണി ചെയ്യുന്ന കടയുടെ ഉടമയാണ് നാഗേഷ്. നാഗേഷിന്റെ സഹായത്തോടെ പോറ്റി സ്വർണം തട്ടിയോയെന്നും അന്വേഷിക്കുന്നുണ്ട്. കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ അന്വേഷണസംഘം ഉടൻ ചോദ്യം ചെയ്യും. നോട്ടീസ് നൽകി വിളിച്ചുവരുത്താനാണ് ആലോചിക്കുന്നത്.