< Back
Kerala
ശബരിമല സ്വർണപ്പാളി വിവാദം: 40 ദിവസം ദ്വാരപാലക പാളി ഉണ്ണികൃഷ്ണൻ പോറ്റി കൈവശം വെച്ചതിൽ പങ്കില്ല; പോറ്റിയുടെ വാദം തള്ളി സ്മാർട്ട് സൊല്യൂഷൻസ്
Kerala

ശബരിമല സ്വർണപ്പാളി വിവാദം: '40 ദിവസം ദ്വാരപാലക പാളി ഉണ്ണികൃഷ്ണൻ പോറ്റി കൈവശം വെച്ചതിൽ പങ്കില്ല'; പോറ്റിയുടെ വാദം തള്ളി സ്മാർട്ട് സൊല്യൂഷൻസ്

Web Desk
|
2 Oct 2025 10:13 PM IST

'2019ൽ പൂശിയ സ്വർണത്തിന് 40 വർഷത്തെ ഗ്യാരൻ്റി ഉണ്ടായിരുന്നു'

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വാദം തള്ളി സ്മാർട്ട് സൊല്യൂഷൻസ് അഭിഭാഷകൻ കെ.ബി പ്രദീപ്. 40 ദിവസം ദ്വാരപാലക ശില്പ പാളി ഉണ്ണികൃഷ്ണൻ പോറ്റി കൈവശം വെച്ചതിൽ കമ്പനിക്ക് പങ്കില്ലെന്നും പാളികള്‍ കൈവശം വെച്ചോളൂവെന്ന് കമ്പനിക്ക്‌ പറയേണ്ട ആവശ്യമില്ലെന്നും പ്രദീപ് മീഡിയവണിനോട് പറഞ്ഞു.

2019ൽ പൂശിയ സ്വർണത്തിന് 40 വർഷത്തെ ഗ്യാരൻ്റി ഉണ്ടായിരുന്നു. എന്നാൽ മനുഷ്യസ്പർശം, രാസ ലായനികൾ എന്നിവ വീണാൽ സ്വർണം നശിക്കും. അതിനാലാണ് വീണ്ടും സ്വർണം പൂശാൻ കൊണ്ടുവന്നതെന്നും പ്രദീപ് കൂട്ടിച്ചേർത്തു.

താൻ ഒന്നും കട്ട് കൊണ്ടു പോയതല്ല. ആരോപണങ്ങൾക്ക് ഉദ്യോഗസ്ഥർ ആണ് മറുപടി പറയേണ്ടതെന്നുമായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിയുടെ പ്രതികരണം. പീഠം കാണാതെ പോയി എന്ന് താൻ പരാതി കൊടുത്തിട്ടില്ല. മെയിൽ വന്നതിന്റെ അടിസ്ഥാനത്തിൽ കോടതി ഒരു ചോദ്യം ചോദിച്ചതാണ്. എന്തുകൊണ്ടാണ് ഒരു മാസം സ്വർണപ്പാളി കയ്യിൽ സൂക്ഷിച്ചതെന്ന് ചെന്നൈയിലെ കമ്പനിയോട് ചോദിച്ചാൽ മനസിലാകും. എന്നോട് മാത്രം ചോദിച്ചിട്ട് കാര്യമില്ല. എല്ലാത്തിനും മാധ്യമങ്ങളോട് ഉത്തരം പറയേണ്ടതില്ലെന്നും ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞിരുന്നു.

Similar Posts