< Back
Kerala

Kerala
ശബരിമലയിൽ ഭക്തജന തിരക്ക്; ഇന്ന് ഉച്ചവരെ ദർശനത്തിനെത്തിയത് ഏഴായിരത്തിലധികം പേർ
|21 Nov 2021 2:45 PM IST
16,000ൽ അധികം പേരാണ് വെർച്വൽ ക്യൂ വഴി ഇന്ന് ബുക്ക് ചെയ്തിട്ടുള്ളത്.
മഴമാറിനിന്നതും കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിനും പിന്നാലെ ശബരിമലയിൽ ഭക്തജന തിരക്കേറുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് നട അടയ്ക്കുന്നതുവരെ 7250 അയ്യപ്പൻമാരാണ് ദർശനം നടത്തിയത്. 16,000ൽ അധികം പേര്‍ വെർച്വൽ ക്യൂ വഴി ഇന്ന് ബുക്ക് ചെയ്തിട്ടുമുണ്ട്.
അവധി ദിവസമായതിനാൽ തദ്ദേശീയരും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ദർശനത്തിനെത്തി. സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങളിലും തിരക്ക് വർധിച്ചു. വെർച്വൽ ക്യൂ ബുക്കിങ് റദ്ദാക്കലും കുറഞ്ഞു.
ഇന്നലെ 12345 പേരാണ് സന്നിധാനത്ത് ദർശനത്തിനെത്തിയത്. വരും ദിവസങ്ങളിലും തിരക്ക് വർധിക്കാനാണ് സാധ്യത. ഒരു ദിവസം പരമാവധി 30000 പേർക്കാണ് അനുമതി. ഭക്തരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പരമ്പരാഗത പാത തുറക്കാനുള്ള ഒരുക്കങ്ങളും തുടങ്ങി.
Sabarimala Pilgrimage Returns To Normalcy As Rain Recedes