< Back
Kerala

Kerala
ളാഹയിൽ ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞു; ഏഴ് പേർക്ക് പരിക്ക്
|21 Nov 2023 7:20 AM IST
ആന്ധ്രാ സ്വദേശികളായ തീർഥാടകരുടെ മിനി ബസാണ് റോഡിലേക്ക് മറിഞ്ഞത്.
പത്തനംതിട്ട∙ ളാഹയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു. ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന ആന്ധ്രാ സ്വദേശികളായ തീർഥാടകരുടെ മിനി ബസാണ് റോഡിലേയ്ക്ക് മറിഞ്ഞത്.
അപകടത്തിൽ ഒരു കുട്ടിയടക്കം ഏഴ് പേർക്ക് പരിക്കേറ്റു. ദർശനം കഴിഞ്ഞ് തിരികെ മടങ്ങവെ പുലർച്ചെ അഞ്ചരയോടെ ളാഹയ്ക്കും പുതുക്കടയ്ക്കും ഇടയിലാണ് അപകടമുണ്ടായത്.
റോഡരികിലെ ഡിവൈഡറിലിടിച്ച വാഹനം റോഡിൽ തന്നെ മറിയുകയായിരുന്നു. പരിക്കേറ്റവരിൽ രണ്ടാളുകളെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും മറ്റുള്ളവരെ പെരിനാട് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. 34 പേരാണ് ബസിൽ ഉണ്ടായിരുന്നത്.