< Back
Kerala
കുമളിയില്‍ ശബരിമല തീര്‍ഥാടകരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു; എട്ട് മരണം
Kerala

കുമളിയില്‍ ശബരിമല തീര്‍ഥാടകരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു; എട്ട് മരണം

Web Desk
|
24 Dec 2022 6:15 AM IST

തമിഴ്നാട് ആണ്ടിപ്പെട്ടി സ്വദേശികളുടെ വാഹനമാണ് അപകടത്തിൽ പെട്ടത്

കുമളി: ഇടുക്കി കുമളിക്ക് സമീപം ശബരിമല തീർഥാടകരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിച്ചു.തമിഴ്നാട് ആണ്ടിപ്പെട്ടി സ്വദേശികളുടെ വാഹനമാണ് അപകടത്തിൽ പെട്ടത്. ശബരിമലയിൽ നിന്ന് മടങ്ങും വഴിയായിരുന്നു അപകടം.

ഒരു കുട്ടി ഉൾപ്പെടെ പത്തു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ ഒരാളെ തേനി മെഡിക്കൽ കോളേജിലും കുട്ടിയെ കുമളിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കേരള -തമിഴ്നാട് പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രണ്ടര മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം നടത്തിയത്. ഏഴുപേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.

Similar Posts